Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അമ്മയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവം; പ്രതിയെ വീട്ടിലെത്തിച്ച് തെളിവെടുത്തു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂർ: അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി ക്രിസ്റ്റിയെ കൊളക്കാട് വീട്ടിലെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. കൂത്തുപറമ്പ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നിന്ന് കസ്റ്റഡിയിൽ വാങ്ങിയ പ്രതിയെ പേരാവൂർ ഡി.വൈ.എസ്.പി ചന്ദ്രമോഹൻ, കേളകം എസ്.എച്ച്.ഒ ഇതിഹാസ് താഹ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ബുധനാഴ്ച വൈകിട്ട് മൂന്നരയോടെ സ്ഥലത്തെത്തിച്ചത്.

ഏപ്രിൽ 24-ന് രാത്രി കേളകത്ത് മൊണാലിസ ബ്യൂട്ടി പാർലർ നടത്തിവന്ന താന്നിക്കുന്നിലെ തങ്കച്ചന്റെ ഭാര്യ ഗീതമ്മ (50) യെയാണ് മകൻ ക്രിസ്റ്റി (25) വീട്ടിലെ കിടപ്പുമുറിയിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയത്.
കേസിൽ റിമാൻഡിലായിരുന്ന പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം വിശദമായ ചോദ്യംചെയ്യലിന് ശേഷം കൊല നടന്ന വീട്ടിലെത്തിച്ചായിരുന്നു തെളിവെടുപ്പ്.

അമ്മയെ കൊലപ്പെടുത്തിയ മുറിയിൽ പ്രതി സംഭവത്തിന്റെ രീതിയും പോലീസിനോട് വിവരിച്ചു. സംഭവത്തിൽ യാതൊരു കൂസലുമില്ലാതെയാണ് പ്രതി കുറ്റസമ്മതം നടത്തിയതെന്ന് പോലീസ് പറഞ്ഞു. മഹിളാ മോർച്ച ജില്ലാ കമ്മിറ്റി അംഗമായിരുന്നു കൊല്ലപ്പെട്ട ഗീതമ്മ.

Recent News

Advertisement
WhiteswanTV Footer