തിരുവനന്തപുരം: ആരാകും കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി എന്നത് സംബന്ധിച്ച കോണ്‍ഗ്രസ് എംഎല്‍എമാരുടെ നിര്‍ണായക യോഗം ഇന്ന്. കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിലാണ് നിയമസഭാ കക്ഷി യോഗം ചേരുക. തെരഞ്ഞെടുക്കപ്പെട്ട 63 എംഎല്‍എമാരുമായി എഐസിസി നിരീക്ഷകരായ മുകുള്‍ വാസ്‌നിക്കും അജയ് മാക്കനും കൂടിക്കാഴ്ച നടത്തും. പിന്നീട് എംഎല്‍എമാരെ തനിച്ച് കണ്ട് അഭിപ്രായം ചോദിക്കും. ഘടകകക്ഷി നേതാക്കളുമായും നാളെ ഇവര്‍ ചര്‍ച്ച നടത്തും.
നിരീക്ഷകര്‍ എംഎല്‍എമാരെ ഒറ്റയ്ക്ക് കാണണമെന്ന ആവശ്യം വി ഡി സതീശന്‍ പക്ഷമാണ് മുന്നോട്ട് വെച്ചത്. കൂടിക്കാഴ്ചയില്‍ ദീപാദാസ് മുന്‍ഷി പാടില്ലെന്ന ആവശ്യവും അവര്‍ ഉന്നയിച്ചെങ്കിലും അത് തള്ളി. കെസിക്ക് ഇവരുമായുള്ള അടുപ്പമാണ് കാരണം. ഭൂരിപക്ഷ എം എല്‍ എമാരുടെ പിന്തുണയുണ്ടെന്നാണ് കെസി വേണുഗോപാല്‍ പക്ഷം വാദിക്കുന്നതിനിടെയാണ് നിര്‍ണായക നീക്കങ്ങള്‍ വിഡി സതീശന്‍ ക്യാമ്പ് നടത്തുന്നത്.
എംഎല്‍എമാരുടെ എണ്ണത്തിന് അനുസരിച്ചാണ് തീരുമാനമെങ്കില്‍ കെസി തന്നെയാകും മുഖ്യമന്ത്രി. ഇത് അറിഞ്ഞുകൊണ്ട് തന്നെയാണ് എംഎല്‍എമാരെ ഒറ്റയ്ക്ക് കാണണമെന്ന് വിഡി പക്ഷം ആവശ്യപ്പെടുന്നത്.




