Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മുഖ്യമന്ത്രിപദത്തെച്ചൊല്ലിയുള്ള തർക്കം; ഹൈക്കമാൻഡ് ഒത്തുതീർപ്പ് ഫോർമുല തയ്യാറാക്കിയതായി സൂചന

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും കേരളത്തിലെ മുഖ്യമന്ത്രിപദത്തെച്ചൊല്ലിയുള്ള തർക്കങ്ങൾ തുടരുന്നതിനിടെ, ഹൈക്കമാൻഡ് ഒത്തുതീർപ്പ് ഫോർമുല തയ്യാറാക്കിയതായി സൂചന.

മുഖ്യമന്ത്രിപദത്തിനായി മത്സരിക്കുന്ന നേതാക്കളെ അനുനയിപ്പിക്കാൻ ഉപമുഖ്യമന്ത്രിപദം, സുപ്രധാന വകുപ്പുകൾ തുടങ്ങിയവ വാഗ്ദാനം ചെയ്യുന്ന ഫോർമുലയാണ് പരിഗണനയിലുള്ളതെന്ന് അറിയുന്നു. എന്നാൽ ഉപമുഖ്യമന്ത്രിപദം ആർക്കു നൽകണമെന്ന കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ല.

മുഖ്യമന്ത്രിസ്ഥാനത്തിനായി കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവർ അവരുടെ അവകാശവാദത്തിൽ ഉറച്ചുനിൽക്കുകയാണ്. അണികളെ സജീവമാക്കി സാമൂഹികമാധ്യമങ്ങളിലൂടെ പിന്തുണ വർധിപ്പിക്കാനുള്ള ശ്രമങ്ങളും ശക്തമാണ്. ഇതിന് ഇടയിലാണ് ഹൈക്കമാൻഡിന്റെ അനുനയ നീക്കം.

ഇതിനിടെ, മുഖ്യമന്ത്രിയെ സംബന്ധിച്ച അന്തിമ തീരുമാനം രൂപപ്പെടുന്നതിൽ ശനിയാഴ്ച ഡൽഹിയിൽ രാഹുൽ ഗാന്ധി നടത്തുന്ന നിർണായക ചർച്ച പ്രധാനമാകുമെന്ന് വിലയിരുത്തുന്നു. കേരളത്തിൽ നിന്നുള്ള നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കായി വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് എന്നിവർ ഡൽഹിയിലേക്ക് പോകുമെന്നാണ് വിവരം. കെ.സി. വേണുഗോപാൽ നിലവിൽ ഡൽഹിയിലുണ്ടെന്നാണ് റിപ്പോർട്ട്.

രാഹുൽ ഗാന്ധി മൂന്ന് നേതാക്കളുമായും പ്രത്യേകമായി കൂടിക്കാഴ്ച നടത്താൻ സാധ്യതയുണ്ടെന്നും രാഷ്ട്രീയ വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

Recent News

Advertisement
WhiteswanTV Footer