Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

+1 ഇന്‍ യുവര്‍ മദര്‍ഹുഡ് ജേര്‍ണി കാമ്പയിനുമായി ഇന്‍ഡസ്ഇന്‍ഡ് ജനറല്‍ ഇന്‍ഷുറന്‍സ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: മാതൃദിനത്തോടനുബന്ധിച്ച് പുതിയ കാമ്പയിനുമായി ഇന്‍ഡസ്ഇന്‍ഡ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ് (മുമ്പ് റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ്). +1 ഇന്‍ യുവര്‍ മദര്‍ഹുഡ് ജേര്‍ണി എന്ന പേരില്‍ ആരംഭിച്ച ഈ കാമ്പയിന്‍ മാതൃത്വം ആരംഭിക്കുന്നത് പ്രസവസമയത്തല്ല മറിച്ച് ഒരു സ്ത്രീ അമ്മയാകാന്‍ തീരുമാനിക്കുന്ന നിമിഷം മുതല്‍ ആരംഭിക്കുന്നു എന്ന സത്യത്തെയാണ് ഉയര്‍ത്തിക്കാട്ടുന്നത്.

ഇന്ത്യയില്‍ ഏകദേശം 1.46 കോടി ദമ്പതികള്‍ വന്ധ്യതാ പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെന്നാണ് കണക്ക്. സാമൂഹികമായ വിവേചനം ഭയന്ന് പലരും ഇത്തരം ചികിത്സാ വിവരങ്ങള്‍ രഹസ്യമായി വെക്കാറാണ് പതിവ്. ഈ സാഹചര്യത്തില്‍ ഐവിഎഫ് പോലുള്ള നൂതന ചികിത്സാരീതികളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും ഇത്തരം വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് ആത്മവിശ്വാസം നല്‍കാനുമാണ് കമ്പനി ലക്ഷ്യമിടുന്നത്.

കാമ്പയിന്‍റെ ഭാഗമായി ഒരു ഫെര്‍ട്ടിലിറ്റി ക്ലിനിക്കിന്‍റെ പശ്ചാത്തലത്തില്‍ തയ്യാറാക്കിയ ഹ്രസ്വചിത്രത്തില്‍ മറ്റ് ദമ്പതികള്‍ മാതൃത്വ-പിതൃത്വത്തിന്‍റെ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകുന്നത് കാത്തിരിക്കുന്ന ഒരു സ്ത്രീയുടെ അനുഭവങ്ങളാണ് ഇതിലൂടെ അവതരിപ്പിക്കുന്നത്. സംഭാഷണങ്ങളില്ലാതെ തന്നെ അസിസ്റ്റഡ് റീപ്രൊഡക്റ്റീവ് യാത്രകളെ നിര്‍വചിക്കുന്ന പ്രതീക്ഷ, ക്ഷമ, അതിജീവനം എന്നിവയുടെ വൈകാരിക സങ്കീര്‍ണ്ണതകള്‍ ഈ ചിത്രം സൂക്ഷ്മമായി അവതരിപ്പിക്കുന്നു. അത്യന്തം വ്യക്തിപരമായതും പൊതുവെ അധികം സംസാരിക്കപ്പെടാത്ത അനുഭവങ്ങളെയാണ് ചിത്രം ആവിഷ്കരിക്കുന്നത്.

മാതൃത്വത്തിലേക്കുള്ള യാത്ര സാമ്പത്തികമായും ശാരീരികമായും വെല്ലുവിളികള്‍ നിറഞ്ഞതാണെന്ന് തിരിച്ചറിഞ്ഞ് വൈവിധ്യമാര്‍ന്ന ഇന്‍ഷുറന്‍സ് പദ്ധതികളും കമ്പനി ലഭ്യമാക്കുന്നുണ്ട്. ഐവിഎഫ്, ഐയുഐ, ഭ്രൂണ കൈമാറ്റം തുടങ്ങിയ വന്ധ്യതാ ചികിത്സകള്‍ക്കും പ്രസവ സംബന്ധമായ ചെലവുകള്‍ക്കും കമ്പനിയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പ്ലാനുകള്‍ പരിരക്ഷ നല്‍കുന്നു. കൂടാതെ പ്രസവത്തിന് മുന്‍പും ശേഷവുമുള്ള പരിചരണം, നവജാത ശിശുക്കള്‍ക്കുള്ള വാക്സിനേഷന്‍ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ പരിരക്ഷ എന്നിവയും ഇതിലൂടെ ലഭ്യമാണ്.

മാതൃത്വം എന്നത് ഒരു നിമിഷം കൊണ്ട് സംഭവിക്കുന്നതല്ല അതൊരു തീരുമാനത്തിലൂടെ ആരംഭിച്ച് ഓരോ ഘട്ടത്തിലൂടെയും വളരുന്ന ഒന്നാണ്. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള ഇന്‍ഷുറന്‍സ് പരിരക്ഷയും ആത്മവിശ്വാസവും നല്‍കാനാണ് കമ്പനി ശ്രമിക്കുന്നതെന്ന് ഇന്‍ഡസ്ഇന്‍ഡ് ജനറല്‍ ഇന്‍ഷുറന്‍സ് ഡിജിറ്റല്‍ ബിസിനസ്, മാര്‍ക്കറ്റിംഗ്, സ്ട്രാറ്റജി വിഭാഗം പ്രസിഡന്‍റും മേധാവിയുമായ തരുണ്‍ ഖന്ന പറഞ്ഞു.

വാര്‍ത്താ വിതരണ ഏജന്‍സിയായ സോചിയേഴ്സ് ആണ് ഈ കാമ്പയിന്‍ തയ്യാറാക്കിയിരിക്കുന്നത്. ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളായ യൂട്യൂബ്, ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക് ലിങ്ക്ഡ്ഇന്‍ എന്നിവയിലൂടെ കാമ്പയിന്‍ ആളുകളിലേക്ക് എത്തും. നിലവില്‍ രാജ്യത്തുടനീളം 129 ശാഖകളും 90,000-ത്തിലധികം ഏജന്‍റുമാരുമുള്ള ശൃംഖലയാണ് ഇന്‍ഡസ്ഇന്‍ഡ് ജനറല്‍ ഇന്‍ഷുറന്‍സിനുള്ളത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix