ബെംഗളൂരു: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. തമിഴ്നാട്ടിൽ ഡിഎംകെയെ ഒഴിവാക്കി ടിവികെയെ പിന്തുണച്ച് സർക്കാർ രൂപീകരണത്തിൽ പങ്കാളിയായതിന് പിന്നാലെയാണ് മോദിയുടെ പ്രതികരണം.
മുപ്പത് വർഷത്തോളം പ്രതിസന്ധി ഘട്ടങ്ങളിൽ കൂടെയുണ്ടായിരുന്ന ഡിഎംകെയെ, രാഷ്ട്രീയ സാഹചര്യങ്ങൾ മാറിയപ്പോൾ കോൺഗ്രസ് വഞ്ചിച്ചുവെന്നാണ് മോദിയുടെ ആരോപണം. അധികാരലോഭം മൂലം കിട്ടിയ ആദ്യ അവസരത്തിൽ തന്നെ ഡിഎംകെയെ പിന്നിൽ നിന്ന് കുത്തിയെന്നും അദ്ദേഹം വിമർശിച്ചു.
കോൺഗ്രസിന് രാഷ്ട്രീയമായി നിലനിൽക്കാൻ മറ്റൊരു പാർട്ടിയുടെ പിന്തുണ ആവശ്യമായി വന്നിരിക്കുകയാണെന്നും മോദി പറഞ്ഞു. പല പ്രതിസന്ധി ഘട്ടങ്ങളിലും ഡിഎംകെയുമായുള്ള സഖ്യമാണ് കോൺഗ്രസിനെ രക്ഷിച്ചതെന്നും, 2014-ന് മുൻപുള്ള പത്ത് വർഷത്തെ ഭരണകാലത്തും ഡിഎംകെയുടെ പിന്തുണ നിർണായകമായിരുന്നുവെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.






