ന്യൂഡൽഹി: കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം നടക്കുന്ന സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കുന്നതിനായി പിണറായി വിജയൻ ഡൽഹിയിലെത്തി.
നിയമസഭാ തിരഞ്ഞെടുപ്പ് ഫലവും, പ്രതിപക്ഷ നേതാവായി ആരെ തിരഞ്ഞെടുക്കണമെന്നതും ഉൾപ്പെടെയുള്ള പ്രധാന വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്യുമെന്ന് അറിയുന്നു. പാർട്ടി ആസ്ഥാനമായ എകെജി ഭവനിൽ യോഗം തുടരുകയാണ്.
യോഗത്തിൽ പങ്കെടുക്കാനെത്തിയ പിണറായി വിജയൻ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാതെ മൗനം പാലിച്ചു. പുതിയ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചുള്ള ആവർത്തിച്ചുള്ള ചോദ്യങ്ങൾക്കൊന്നും പ്രതികരിക്കാതെ അദ്ദേഹം യോഗം നടക്കുന്ന രണ്ടാം നിലയിലേക്ക് പ്രവേശിച്ചു.
മാധ്യമ സംഘത്തിലെ ക്യാമറാമാൻമാരുടെ തിരക്ക് ശ്രദ്ധയിൽപ്പെട്ടപ്പോൾ, “ആരും പിന്നോട്ടു മാറി വീഴാതെ നോക്കണം” എന്ന മുന്നറിയിപ്പും അദ്ദേഹം നൽകി.






