Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കുവൈത്തിൽ മൂന്ന് അനധികൃത മാർക്കറ്റുകൾ പൂട്ടിച്ചു; 10 പേർ പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കുവൈത്ത് സിറ്റി: കുവൈത്തിലെ സുരക്ഷാ പരിശോധന ശക്തമാക്കി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. നിയമലംഘനങ്ങളും അനധികൃത വ്യാപാര പ്രവർത്തനങ്ങളും തടയുന്നതിന്റെ ഭാഗമായി മഹബൂല ഏരിയയിൽ വെള്ളിയാഴ്ച പ്രത്യേക ഫീൽഡ് പരിശോധന നടത്തി. പരിശോധനയിൽ നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്ന മൂന്ന് താൽക്കാലിക കച്ചവട കേന്ദ്രങ്ങൾ പൂട്ടുകയും പത്ത് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

അഹമ്മദി ഗവർണറേറ്റിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിന് കീഴിലുള്ള ഫിന്താസ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. മഹബൂലയിലെ മൂന്ന് സ്ഥലങ്ങളിൽ മാനദണ്ഡങ്ങൾ ലംഘിച്ച് ഭക്ഷ്യവസ്തുക്കളും മറ്റ് ഉപഭോക്തൃ ഉൽപ്പന്നങ്ങളും വിൽപ്പന നടത്തിയിരുന്ന താൽക്കാലിക സ്റ്റാളുകളാണ് അധികൃതർ കണ്ടെത്തിയത്.

അറസ്റ്റിലായവരിൽ രണ്ടുപേർ വിവിധ കേസുകളിൽ പിടികിട്ടാപ്പുള്ളികളാണെന്നും അന്വേഷണത്തിൽ വ്യക്തമായി. പ്രതികൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ച ശേഷം തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയതായി സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.

Recent News

Advertisement
WhiteswanTV Footer