ലഖ്‌നൗ: ‘റെയിന്‍ റെയിന്‍ ഗോ എവേ’ പാഠപുസ്‌കങ്ങളില്‍ നിന്ന് പിന്‍വലിക്കണമെന്ന് യുപി വിദ്യാഭ്യാസ മന്ത്രി യോഗേന്ദ്ര ഉപാധ്യാ. വരികള്‍ ഇന്ത്യയുടെ സാംസ്‌കാരിക മൂല്യങ്ങള്‍ക്ക് എതിരാണെന്നാണ് വിദ്യാഭ്യാസ മന്ത്രിയുടെ വിശദീകരണം. ഈ ആഴ്ച ആദ്യം ആഗ്രയില്‍ നടന്ന ഒരു പരിപാടിയിലാണ് മന്ത്രി ആദ്യം ഇക്കാര്യം പറഞ്ഞത്. പിന്നാലെ ശനിയാഴ്ച ലഖ്നൗവിലെ ഒരു പ്രമുഖ സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുമ്പോഴും ഇതേ കാര്യം ആവര്‍ത്തിച്ചു.
‘ജോണി ജോണി യെസ് പപ്പ’ പാഠപുസ്‌കങ്ങളില്‍ നിന്ന് പിന്‍വലിക്കണമെന്ന് നേരത്തെ ഇദ്ദേഹം ആവശ്യപ്പെട്ടിരുന്നു. രക്ഷിതാക്കളോട് കുട്ടികളെ കള്ളം പറയാന്‍ പ്രേരിപ്പിക്കുന്നതിനാലാണ് പാഠപുസ്തകത്തിൽ നിന്നും നീക്കം ചെയ്യണമെന്ന് പറഞ്ഞത്. കാര്‍ഷിക രാജ്യമായ നമുക്ക് മഴ അനുഗ്രഹമാണെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍ ഈ കവിത ഒഴിവാക്കണമെന്നും പരമ്പരാഗത ഹിന്ദി കവിതകള്‍ ജീവിത മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.






