കോഴിക്കോട്: കോഴിക്കോട് മാവൂരിൽ അനധികൃത മണൽ കടത്തിന് ഉപയോഗിച്ച ടിപ്പർ ലോറി മണലുമായി പൊലീസ് പിടികൂടി. മാവൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ പുഴമണൽ അനധികൃതമായി വാരുന്നതായി ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന.
മലപ്പുറം പെരിങ്ങാവ് സ്വദേശി അഭിനവിന്റെ ഉടമസ്ഥതയിലുള്ള ‘സബ്‌ന സഫീർ’ എന്ന ലോറിയാണ് പിടിയിലായത്. തെങ്ങിലക്കടവ് നയാര പമ്പിന് സമീപത്ത് രാത്രി പട്രോളിംഗിനിടെ മണൽ കയറ്റിയ നിലയിൽ ലോറി പൊലീസ് തടഞ്ഞു.
പൊലീസിനെ കണ്ടതോടെ ലോറിയിലുണ്ടായിരുന്നവർ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. മാവൂർ പൊലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ സുബൈദ, സിവിൽ പൊലീസ് ഓഫീസർ വിനീത്, ഹോംഗാർഡ് വേലായുധൻ എന്നിവരടങ്ങിയ സംഘമാണ് ലോറി കസ്റ്റഡിയിലെടുത്തത്.






