Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഐഎസ്എൽ ചരിത്രത്തിൽ പുതിയ റെക്കോർഡുമായി സുനിൽ ഛേത്രി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ജംഷദ്‌പൂർ: മുൻ ഇന്ത്യൻ നായകനും ഫുട്ബോൾ ഇതിഹാസവുമായ സുനിൽ ഛേത്രി ഇന്ത്യൻ സൂപ്പർ ലീഗ് ചരിത്രത്തിൽ പുതിയ റെക്കോർഡ് സ്വന്തമാക്കി. ഐഎസ്എല്ലിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമെന്ന നേട്ടമാണ് ഛേത്രി കൈവരിച്ചത്.

ബെംഗളൂരു എഫ്‌സിയ്ക്കായി ജംഷദ്‌പൂർ എഫ്‌സിക്കെതിരായ മത്സരത്തിൽ കളത്തിലിറങ്ങിയതോടെയാണ് താരം ചരിത്രനേട്ടം കുറിച്ചത്. ഇത് ഛേത്രിയുടെ 195-ാം ഐഎസ്എൽ മത്സരമായിരുന്നു.

41-കാരനായ താരം മത്സരത്തിന്റെ 85-ാം മിനിറ്റിൽ പകരക്കാരനായാണ് മൈതാനത്തിറങ്ങിയത്. 2025-ൽ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചെങ്കിലും ആഭ്യന്തര ലീഗിൽ തന്റെ മികവ് തുടരുന്നുവെന്നതിന് തെളിവായാണ് ഈ നേട്ടം വിലയിരുത്തപ്പെടുന്നത്.

Tags :

Recent News

Advertisement
WhiteswanTV Footer