Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

തിരുച്ചിറപ്പള്ളി ഈസ്റ്റ് ഒഴിഞ്ഞ് വിജയ്; പെരമ്പൂർ മണ്ഡലം നിലനിർത്തും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ രണ്ട് മണ്ഡലങ്ങളിൽ ഒന്നിൽ നിന്ന് രാജിവെച്ച് വിജയ്. തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലമാണ് അദ്ദേഹം ഒഴിഞ്ഞത്. പെരമ്പൂർ മണ്ഡലം നിലനിർത്താനാണ് തീരുമാനം. ഗവർണർ രാജേന്ദ്ര ആർലേക്കർക്ക് രാജിക്കത്ത് കൈമാറിയതായാണ് വിവരം.

തിരുച്ചിറപ്പള്ളി ഈസ്റ്റിൽ ഡിഎംകെ സ്ഥാനാർഥി എസ്. ഇനിഗോ ഇരുദയരാജിനെ പരാജയപ്പെടുത്തിയാണ് വിജയ് വിജയം സ്വന്തമാക്കിയത്. 91,381 വോട്ടുകൾ നേടിയ അദ്ദേഹം കാൽലക്ഷത്തിലേറെ ഭൂരിപക്ഷത്തിലായിരുന്നു വിജയിച്ചത്. പെരമ്പൂരിൽ ആർ.ഡി. ശേഖറിനെതിരെയും വിജയ് വൻവിജയം നേടി. ഇവിടെ വിജയ് 1,20,365 വോട്ടുകൾ നേടിയപ്പോൾ എതിരാളിക്ക് ലഭിച്ചത് 66,650 വോട്ടുകളായിരുന്നു.

234 അംഗ തമിഴ്നാട് നിയമസഭയിൽ ടിവികെ 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയെങ്കിലും കേവലഭൂരിപക്ഷത്തിന് ആവശ്യമായ 118 സീറ്റുകളിൽ എത്താൻ സാധിച്ചിരുന്നില്ല. തുടർന്ന് കോൺഗ്രസ്, സിപിഎം, സിപിഐ, മുസ്‌ലിം ലീഗ്, വിസികെ തുടങ്ങിയ പാർട്ടികളുടെ പിന്തുണയോടെയാണ് വിജയ് സർക്കാർ രൂപീകരിച്ചത്.

വിജയ് ഒഴിഞ്ഞ തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലത്തിൽ ആരാകും ടിവികെ സ്ഥാനാർഥിയെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. സഖ്യകക്ഷികൾക്ക് സീറ്റ് വിട്ടുകൊടുക്കുമോയെന്നതും രാഷ്ട്രീയവൃത്തങ്ങളിൽ ചർച്ചയാകുന്നുണ്ട്.

അതേസമയം, നടി തൃഷ കൃഷ്ണൻ ടിവികെയിൽ ചേരാനും തിരുച്ചിറപ്പള്ളി ഈസ്റ്റിൽ നിന്ന് മത്സരിക്കാനും സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. പാർട്ടി നേതാക്കൾ ഇതിനോട് അനുകൂല നിലപാടിലാണ് എന്ന സൂചനകളുണ്ടെങ്കിലും ഇക്കാര്യത്തിൽ തൃഷ പ്രതികരിച്ചിട്ടില്ല.

Recent News

Advertisement
WhiteswanTV Footer