Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

നിയന്ത്രണം വിട്ട കാർ ലോറിയിൽ ഇടിച്ച് അപകടം; നടൻ ഭരത് കാന്ത് അന്തരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

അമരാവതി: നിയന്ത്രണം വിട്ട കാർ കണ്ടെയ്നർ ലോറിയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ തെലുങ്ക് നടൻ കെ ഭരത് കാന്ത് (31) മരിച്ചു. ആദിബട്‌ലക്ക് സമീപമുള്ള ഔട്ടർ റിങ് റോഡിൽ ഞായറാഴ്ചയാണ് അപകടമുണ്ടായത്. അപകടത്തിൽ നടനൊപ്പം യാത്ര ചെയ്തിരുന്ന ജി. സായ് ത്രിലോക് (31)യും മരിച്ചു. ഇരുവരും ആന്ധ്രാപ്രദേശിലെ നെല്ലൂർ സ്വദേശികളാണ്. ഭരത് കാന്ത് തന്നെയായിരുന്നു കാർ ഓടിച്ചിരുന്നതെന്ന് പൊലീസ് അറിയിച്ചു.

നിയന്ത്രണം വിട്ട കാർ മുന്നിലോടിച്ചിരുന്ന കണ്ടെയ്നർ ലോറിയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ പിൻചക്രങ്ങൾ വരെ തെറിച്ചുപോയതായി റിപ്പോർട്ടുണ്ട്. അപകടത്തിൽ കാർ പൂർണമായും തകർന്നു. ഇരുവരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Recent News

Advertisement
WhiteswanTV Footer