Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കേരളത്തെ വി.ഡി സതീശൻ നയിക്കും; നഷ്ടപ്രതാപം തിരിച്ചുപിടിക്കാനുള്ള കാലമെന്ന് സാദിഖലി തങ്ങൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം:വി.ഡി സതീശനെ അടുത്ത മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിനെ സ്വാഗതം ചെയ്ത് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ രംഗത്തെത്തി. കേരളത്തിന്റെ നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കാനുള്ള കാലമാണ് വരാനിരിക്കുന്നതെന്നും, ജനങ്ങൾ ആഗ്രഹിച്ച വ്യക്തിയെത്തന്നെയാണ് നേതൃസ്ഥാനത്ത് ലഭിച്ചിരിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. വി.ഡി സതീശൻ കേരളത്തെ നല്ല നാളെകളിലേക്ക് നയിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച തങ്ങൾ, കഴിഞ്ഞ പത്ത് വർഷമായി കേവലമൊരു പരസ്യവാചകം മാത്രമായി മാറിയ ‘നമ്പർ വൺ കേരളം’ എന്ന പദവി ഇനി യാഥാർത്ഥ്യമാക്കണമെന്നും കൂട്ടിച്ചേർത്തു.

വികസന സൂചികകളിൽ കേരളത്തിന് നഷ്ടമായ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കുകയും കഴിഞ്ഞ ഭരണകാലത്തുണ്ടായ ദുർഭരണത്തിന്റെ വിള്ളലുകൾ പരിഹരിക്കുകയുമാണ് വരുംകാലത്തെ ലക്ഷ്യം. കേരളത്തിന്റെ ഉയിർത്തെഴുന്നേൽപ്പിന്റെ കാലമാണ് ഇനി വരാനിരിക്കുന്നതെന്നും ജനവികാരം ഉൾക്കൊണ്ടുള്ള ഭരണത്തിന് നേതൃത്വം നൽകാൻ അനുയോജ്യനായ വ്യക്തിയാണ് വി.ഡി സതീശനെന്നും അദ്ദേഹം കുറിച്ചു. ലക്ഷ്യങ്ങൾ കൈവരിക്കാൻ മുന്നണി സംവിധാനം ഒറ്റക്കെട്ടായി നീങ്ങുന്നത് വലിയ കരുത്താകും. ജനമിടിപ്പിനൊപ്പം ചേരാനും കേരളത്തിന്റെ സമഗ്രമായ പുരോഗതി സാധ്യമാക്കാനും പുതിയ മുഖ്യമന്ത്രിക്ക് സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

shafi sali

മുഹമ്മദ് ഷാഫി സ്വദേശം- കോട്ടയം. 2026 ഫെബ്രുവരി 15 മുതൽ വൈറ്റ്‌സ്വാൻ ടിവിയുടെ ഭാഗമാണ്. നിലവിൽ ന്യൂസ് എഡിറ്റർ. 2022-ൽ മാധ്യമ പ്രവർത്തനം ആരംഭിച്ചു. 'യുടോക്ക്' (YouTalk) എന്ന സ്ഥാപനത്തിൽ സബ് എഡിറ്റർ. പിന്നീട് 'ന്യൂസ് എറൗണ്ട് മലയാളം' എന്ന ഓൺലൈൻ സ്ഥാപനത്തിൽ സീനിയർ സബ് എഡിറ്റർ. വിദ്യാഭ്യാസ യോഗ്യത: ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ- സഫ ആർട്‌സ് ആൻഡ് സയൻസ് കോളേജ്. സിനിമ, രാഷ്ട്രീയം, ഇന്റർനാഷണൽ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റർവ്യൂകളും ചർച്ചകളും ചെയ്യുന്നു. വിഷ്വൽ, ഡിജിറ്റൽ മീഡിയകളിൽ പ്രവർത്തനപരിചയം. E MAIL: shafisappi969@gmail.com

Recent News

Advertisement
WhiteswanTV Footer