Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ചെന്നിത്തലയുടെ അസ്വസ്ഥത വിലപ്പോകില്ല; സതീശന്റെ നേതൃത്വത്തിൽ യുഡിഎഫ് ഒറ്റക്കെട്ടാണെന്ന് അടൂർ പ്രകാശ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം:വി.ഡി സതീശനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്ത ഹൈക്കമാൻഡ് തീരുമാനത്തിന് പിന്നാലെ രമേശ് ചെന്നിത്തലയുടെ ഭാഗത്തുനിന്നുണ്ടായ അസ്വസ്ഥതകൾ വിലപ്പോകില്ലെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. ചെന്നിത്തലയുടേത് സ്വാഭാവികമായ പ്രതിഷേധം മാത്രമാണെന്നും ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു. എഐസിസി തീരുമാനം യുഡിഎഫ് പൂർണ്ണമായും സ്വാഗതം ചെയ്യുന്നു. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ എല്ലാ കീഴ്വഴക്കങ്ങളും പാലിച്ചിട്ടുണ്ട്.

ഇത്തരം പ്രതിഷേധങ്ങൾ വരും ദിവസങ്ങളിൽ കെട്ടടങ്ങുമെന്നും നേതൃത്വം ചെന്നിത്തലയുമായി സംസാരിക്കുമെന്നാണ് പ്രതീക്ഷയെന്നും അടൂർ പ്രകാശ് വ്യക്തമാക്കി.മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ കാലതാമസം ഉണ്ടായെന്ന വിമർശനം തള്ളിയ അദ്ദേഹം, കോൺഗ്രസ് പ്രസ്ഥാനത്തിന്റെ പാരമ്പര്യവും രീതികളും അനുസരിച്ച് തന്നെയാണ് പ്രഖ്യാപനം നടത്തിയതെന്ന് വിശദീകരിച്ചു.

എംഎൽഎമാരുടെയും ഘടകകക്ഷികളുടെയും അഭിപ്രായങ്ങൾ ഹൈക്കമാൻഡ് ഗൗരവമായി പരിഗണിച്ചിട്ടുണ്ട്. 102 സീറ്റുകൾ നേടിയ യുഡിഎഫിന്റെ ഉജ്ജ്വല വിജയം പ്രവർത്തകരുടെ കൂട്ടായ അധ്വാനത്തിന്റെ ഫലമാണ്. ഈ ഐക്യം ഭരണത്തിലും തുടരും. ഘടകകക്ഷികളുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് സതീശനെ തിരഞ്ഞെടുത്തതെന്ന ആക്ഷേപത്തിൽ കഴമ്പില്ലെന്നും വി.ഡി സതീശന്റെ നേതൃത്വത്തിൽ മുന്നണി ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shafi sali

മുഹമ്മദ് ഷാഫി സ്വദേശം- കോട്ടയം. 2026 ഫെബ്രുവരി 15 മുതൽ വൈറ്റ്‌സ്വാൻ ടിവിയുടെ ഭാഗമാണ്. നിലവിൽ ന്യൂസ് എഡിറ്റർ. 2022-ൽ മാധ്യമ പ്രവർത്തനം ആരംഭിച്ചു. 'യുടോക്ക്' (YouTalk) എന്ന സ്ഥാപനത്തിൽ സബ് എഡിറ്റർ. പിന്നീട് 'ന്യൂസ് എറൗണ്ട് മലയാളം' എന്ന ഓൺലൈൻ സ്ഥാപനത്തിൽ സീനിയർ സബ് എഡിറ്റർ. വിദ്യാഭ്യാസ യോഗ്യത: ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ- സഫ ആർട്‌സ് ആൻഡ് സയൻസ് കോളേജ്. സിനിമ, രാഷ്ട്രീയം, ഇന്റർനാഷണൽ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റർവ്യൂകളും ചർച്ചകളും ചെയ്യുന്നു. വിഷ്വൽ, ഡിജിറ്റൽ മീഡിയകളിൽ പ്രവർത്തനപരിചയം. E MAIL: shafisappi969@gmail.com

Recent News

Advertisement
WhiteswanTV Footer