അബുദാബി: യുഎഇയിലെ ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മടങ്ങി. സന്ദർശനത്തിനിടെ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി അദ്ദേഹം വിശദമായ ചർച്ചകൾ നടത്തി.
ഇന്ത്യ-യുഎഇ തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങളാണ് പ്രധാനമായും ചർച്ചയായത്. ഊർജം, പ്രതിരോധം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകളിൽ സുപ്രധാന കരാറുകളും ധാരണാപത്രങ്ങളും ഒപ്പുവച്ചു.ഈ കരാറുകൾ ഇരുരാജ്യങ്ങളുടെയും വളർച്ചയ്ക്കും സാമ്പത്തിക പുരോഗതിക്കും വലിയ പിന്തുണയാകുമെന്ന് പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
യുഎഇ പ്രസിഡന്റിനെ ‘സഹോദരൻ’ എന്ന് വിശേഷിപ്പിച്ച മോദി, ലഭിച്ച ഊഷ്മള സ്വീകരണത്തിന് നന്ദി അറിയിച്ചു. നിക്ഷേപ സൗഹൃദ രാജ്യമായ യുഎഇയുമായി സഹകരണം ശക്തമാകുന്നത് ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്ക് കരുത്തേകുമെന്നും അദ്ദേഹം പറഞ്ഞു.





