തിരുവനന്തപുരം: മന്ത്രിമാരുടെ കാര്യത്തില്‍ അവകാശവാദങ്ങള്‍ ഉന്നയിച്ചിട്ടില്ലയെന്നും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. ഇന്നും നാളെയുമായി ചര്‍ച്ച നടക്കും. അന്തിമ തീരുമാനം ഉടനെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
മുഖ്യമന്ത്രി തീരുമാനം ഹൈക്കമാന്‍ഡ് ആയിരുന്നു നടത്തിയത്. ലീഗ് സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ലയെന്നും തങ്ങള്‍ പറഞ്ഞു. കായുള്ള മരത്തിലെ കല്ലെറിയുവെന്നും എല്ലാവരും ഒറ്റക്കെട്ടായി പോകണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.






