ന്യൂഡല്‍ഹി: വിദേശയാത്രകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണങ്ങളോ പുതിയ നികുതികളോ ഏര്‍പ്പെടുത്തിയേക്കുമെന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തകള്‍ പൂര്‍ണ്ണമായും നിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എക്‌സിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ നേരിട്ടുള്ള പ്രതികരണം.
ഈ വാര്‍ത്ത തികച്ചും വ്യാജമാണ്. ഇതില്‍ ഒട്ടും സത്യമില്ല. വിദേശയാത്രകള്‍ക്ക് ഇത്തരത്തിലുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നതേയില്ല. ജനങ്ങളുടെ ‘ഈസ് ഓഫ് ഡൂയിങ് ബിസിനസ്’, ‘ഈസ് ഓഫ് ലിവിങ്’ എന്നിവ മെച്ചപ്പെടുത്തുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോകില്ല എന്നായിരുന്നു പ്രതികരണം.
ഉന്നതതലങ്ങളില്‍ വിദേശയാത്രകള്‍ക്ക് സെസ്സോ സര്‍ചാര്‍ജ്ജോ ഏര്‍പ്പെടുത്താന്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നായിരുന്നു മാധ്യമ റിപ്പോര്‍ട്ട്. മാധ്യമ വാര്‍ത്തകള്‍ പ്രധാനമന്ത്രി തന്നെ നേരിട്ട് നിഷേധിക്കുന്നത് അപൂര്‍വ്വ സംഭവമാണ്.






