Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

തിരുവനന്തപുരം – ഡൽഹി രാജധാനി എക്‌സ്പ്രസിൽ തീപിടിത്തം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

രാജസ്ഥാൻ: തിരുവനന്തപുരത്ത് നിന്ന് ഡൽഹിയിലേക്ക് പോയിരുന്ന രാജധാനി എക്സ്പ്രസിന് രാജസ്ഥാനിലെ കോട്ടയ്ക്ക് സമീപം തീപിടിത്തമുണ്ടായി. ട്രെയിനിന്റെ എഞ്ചിൻ കമ്പാർട്ട്‌മെന്റിലും ബി-1 കോച്ചിലുമാണ് ഇന്ന് പുലർച്ചെ അഞ്ചരയോടെ തീ പടർന്നത്.

അപകടവിവരം ശ്രദ്ധയിൽപ്പെട്ട ഉടൻ ട്രെയിൻ നിർത്തി യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കിയതിനാൽ വലിയ ദുരന്തം ഒഴിവായി. നിലവിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

തീപിടിത്തത്തെ തുടർന്ന് എഞ്ചിനും പിന്നാലെയുണ്ടായിരുന്ന ബോഗിയും വേർതിരിച്ചുമാറ്റി. കനത്ത പുക ഉയർന്നതോടെ യാത്രക്കാരിൽ ആശങ്കയും പരിഭ്രാന്തിയും ഉണ്ടായി. നിരവധി മലയാളി യാത്രക്കാരും ട്രെയിനിലുണ്ടായിരുന്നുവെങ്കിലും എല്ലാവരും സുരക്ഷിതരാണെന്നാണ് അധികൃതരുടെ വിശദീകരണം.

കഴിഞ്ഞ വെള്ളിയാഴ്ച തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ട്രെയിൻ ഇന്ന് ഉച്ചയോടെ ഡൽഹിയിലെത്തേണ്ടതായിരുന്നു. സംഭവത്തെ തുടർന്ന് രാജധാനി എക്സ്പ്രസ് കോട്ടയ്ക്ക് സമീപം നിർത്തിയിട്ടിരിക്കുകയാണ്.

എഞ്ചിനിലുണ്ടായ തീ പൂർണമായി അണച്ചതായി റെയിൽവേ അറിയിച്ചു. ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്. യാത്രക്കാർക്കായി പകരം യാത്രാസൗകര്യങ്ങൾ ഒരുക്കുന്നതിനും ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനുമായുള്ള നടപടികളും പുരോഗമിക്കുകയാണ്.

Recent News

Advertisement
WhiteswanTV Footer