Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കന്യകയുടെ മൗനം സമ്മതമായി കണക്കാക്കാം; പുതിയ നിയമവുമായി താലിബാന്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കാബൂള്‍: കന്യകയായ ഒരു പെണ്‍കുട്ടിയുടെ മൗനം വിവാഹത്തിനുള്ള സമ്മതമായി കണക്കാക്കാമെന്ന് അഫ്ഗാനിസ്ഥാനിലെ താലിബാന്‍. കുടുംബനിയമ ഉത്തരവ് പ്രകാരം ദമ്പതികള്‍ തമ്മിലുള്ള വേര്‍പിരിയലിന്റെ തത്വങ്ങള്‍ എന്ന് പേരിട്ടിരിക്കുന്ന 31 വകുപ്പുകളുള്ള നിയമാവലിയിലാണ് ഇത്തരം വിചിത്രമായ കാര്യങ്ങളുള്ളത്. താലിബാന്‍ പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്ദ്സാദ നിയമാവലിക്ക് അംഗീകാരം നല്‍കി.

പ്രായപൂര്‍ത്തിയാകാത്തവരുടെ വിവാഹം, വിവാഹമോചനം, പുരുഷ രക്ഷിതാക്കളുടെ അധികാരം എന്നിവ സംബന്ധിച്ച നിയമങ്ങളാണ് ഇതില്‍ പറയുന്നത്. ബാലവിവാഹം, ഭര്‍ത്താവിനെ കാണാതാകല്‍, നിര്‍ബന്ധിത വേര്‍പിരിയല്‍, ബ്രസ്റ്റ് ഫീഡിങ് റിലേഷന്‍സ്, വ്യഭിചാര ആരോപണങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട കേസുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. കടുത്ത ദാരിദ്ര്യം അനുഭവിക്കുന്ന കുടുംബങ്ങള്‍ പണത്തിന് വേണ്ടി ബാലികമാരായ പെണ്‍കുട്ടികളുടെ വിവാഹം നടത്തുന്ന രീതി അഫ്ഗാനില്‍ പലയിടത്തുമുണ്ട്. അത് സാധൂകരിക്കുന്നതാണ് പുതിയ നിയമങ്ങള്‍.

Recent News

Advertisement
WhiteswanTV Footer