സ്വിസ് ഭക്ഷ്യ–മിഠായി നിർമാണ കമ്പനിയായ നെസ്‌ലെയുടെ ഐക്കണിക് ചോക്ലേറ്റ് കോട്ടഡ് വേഫർ ബാറായ കിറ്റ്കാറ്റിന്റെ ആഗോളതലത്തിലെ ഏറ്റവും വലിയ വിപണിയായി ഇന്ത്യ മാറി. 85-ലധികം രാജ്യങ്ങളിൽ വിൽക്കപ്പെടുന്ന കിറ്റ്കാറ്റ്, ഇതുവരെ രണ്ടാമത്തെ വലിയ വിപണിയായിരുന്നു ഇന്ത്യ; എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളിലായി വിൽപ്പനയിൽ വൻ വർധന രേഖപ്പെടുത്തി ഒന്നാം സ്ഥാനത്തെത്തി.
ഏകദേശം പത്ത് വർഷം മുൻപ് കിറ്റ്കാറ്റിന്റെ ആഗോള വിപണിയിൽ ഇന്ത്യ പത്താം സ്ഥാനത്തായിരുന്നു. പിന്നീട് സ്ഥിരമായ വളർച്ചയിലൂടെ ഇന്ത്യ മുന്നേറ്റം നേടി. ജപ്പാൻ, ബ്രസീൽ, യൂറോപ്പ് തുടങ്ങിയ വിപണികളാണ് ഇപ്പോൾ ഇന്ത്യയ്ക്ക് പിന്നിൽ. നെസ്‌ലെയുടെ മറ്റൊരു ജനപ്രിയ ബ്രാൻഡായ മാഗിയുടെയും ഏറ്റവും വലിയ വിപണി ഇന്ത്യ തന്നെയാണ് എന്നതും ശ്രദ്ധേയമാണ്.






