Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മന്ത്രിസ്ഥാനം പ്രതീക്ഷിച്ചിരുന്നില്ല, എല്ലാം മാധ്യമങ്ങള്‍ സൃഷ്ടിച്ചതാണ്; ചാണ്ടി ഉമ്മന്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: മന്ത്രിസ്ഥാനം താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്ന് നിയുക്ത പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍. മന്ത്രിസ്ഥാനത്തേക്ക് തനിക്ക് പ്രതീക്ഷ ഉണ്ടായിരുന്നില്ലെന്നും മാധ്യമങ്ങളാണ് അത്തരത്തില്‍ ഒരു തോന്നല്‍ ജനങ്ങള്‍ക്ക് നല്‍കിയതെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

‘ആരെ എടുക്കണം എടുക്കേണ്ട എന്നുള്ളത് പാര്‍ട്ടിയുടെ നിലപാടാണ്. അത് പൂര്‍ണ്ണമനസ്സോടെ സ്വീകരിക്കുന്നു. ഞാന്‍ പറയാത്ത കാര്യങ്ങള്‍ മാധ്യമങ്ങള്‍ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ മുതല്‍ ഈ പ്രവണത മാധ്യമങ്ങള്‍ കാണിക്കുന്നു. പാര്‍ട്ടി ഒരു തീരുമാനമെടുത്താല്‍ എനിക്ക് അത് സ്വീകാര്യമാണ്’, ചാണ്ടി ഉമ്മന്‍ പറഞ്ഞു.

15 വര്‍ഷം മുന്‍പ് ഇതേ ദിവസമാണ് തന്റെ പിതാവ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതെന്നും എല്ലാവര്‍ക്കും എല്ലാ ആശംസകളും നേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Recent News

Advertisement
WhiteswanTV Footer