Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഇൻസ്റ്റഗ്രാമും കുട്ടികളും വിജയിയെ തുണച്ചു, ഡിഎംകെയ്ക്ക് വീഴ്ച പറ്റി: അട്ടിമറി പരാജയത്തിന് പിന്നാലെ തുറന്നുപറഞ്ഞ് എം.കെ സ്റ്റാലിൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ:തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ നടൻ വിജയിയുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) അവിശ്വസനീയമായ വിജയത്തിന് പിന്നിൽ ഇൻസ്റ്റഗ്രാമും കുട്ടികളുമാണെന്ന് വെളിപ്പെടുത്തി മുൻ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കെ സ്റ്റാലിൻ. ഇൻസ്റ്റഗ്രാം പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളെയും കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള ടിവികെയുടെ ശക്തമായ പ്രചാരണം വോട്ടർമാരെ സ്വാധീനിക്കുന്നുണ്ടെന്ന് തിരിച്ചറിയുന്നതിൽ ഡിഎംകെ പരാജയപ്പെട്ടതായും അദ്ദേഹം തുറന്നുപറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനത്തോടെ തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് സ്ഥാനമേറ്റെടുത്തപ്പോൾ, തന്റെ സ്വന്തം മണ്ഡലമായ കൊളത്തൂരിൽ ഡിഎംകെ മുൻ നേതാവും നിലവിൽ ടിവികെ സ്ഥാനാർഥിയുമായ വി.എസ് ബാബുവിനോട് അട്ടിമറി പരാജയം നേരിടേണ്ടി വന്ന പശ്ചാത്തലത്തിലാണ് സ്റ്റാലിന്റെ ഈ പ്രതികരണം.

ഇൻസ്റ്റഗ്രാം അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ചുകൊണ്ടുള്ള കുട്ടികളുടെ പ്രചാരണങ്ങൾ തമിഴ്നാട്ടിലെ അമ്മമാരെയും മുത്തശ്ശിമാരെയും കാര്യമായി സ്വാധീനിക്കുകയുണ്ടായെന്നും സോഷ്യൽമീഡിയയെ മുഖവിലക്കെടുത്തുകൊണ്ടുള്ള ടിവികെയുടെ ഈ വ്യത്യസ്തമായ പ്രചാരണം തിരിച്ചറിയുന്നതിൽ പാർട്ടിക്ക് വലിയ വീഴ്ച പറ്റിയെന്നും സ്റ്റാലിൻ പറഞ്ഞു. ഇത്തരം നീക്കങ്ങളെ വരും ദിവസങ്ങളിൽ എങ്ങനെ പ്രതിരോധിക്കുമെന്നതിനായുള്ള മറുനീക്കങ്ങളെ കുറിച്ച് പാർട്ടി ഇപ്പോൾ തന്നെ ഗൗരവമായി ചിന്തിച്ചുതുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അധികാരത്തിലേറാൻ സാധിച്ചില്ലെങ്കിലും തമിഴ്നാട് രാഷ്ട്രീയത്തിൽ എന്നും നിർണായക ശക്തിയായി ഡിഎംകെ തുടരുമെന്നും പ്രവർത്തകർ ഈ പരാജയത്തിൽ ഒട്ടും നിരാശരാകേണ്ടതില്ലെന്നും സ്റ്റാലിൻ വ്യക്തമാക്കി.

തങ്ങളുടെ പരാജയത്തിൽ നിരവധി പ്രവർത്തകരും ജനങ്ങളും നിരാശരാണെന്ന് കേട്ടതായും എന്നാൽ ഡിഎംകെ സർക്കാർ തുടങ്ങിവെച്ച പദ്ധതികളിൽ പലതും പുതിയ ടിവികെ സർക്കാരും നിലനിർത്തിയിട്ടുണ്ടെന്നത് ആശ്വാസകരമാണെന്നും സ്റ്റാലിൻ ചൂണ്ടിക്കാട്ടി. പാർട്ടിയുടെ പോളിസികൾ തമിഴ് ജനതയുടെ ക്ഷേമത്തിനായാണ് നിലകൊള്ളുന്നതെന്നതിന് ഇതിൽപ്പരം മറ്റെന്ത് തെളിവാണ് വേണ്ടതെന്നും, നിരവധി വിജയങ്ങളും പരാജയങ്ങളും കണ്ട് വളർന്ന ഡിഎംകെ ഈ പരാജയത്തിൽ നിന്ന് ഫീനിക്സ് പക്ഷിയെ പോലെ ശക്തമായി ഉയർത്തെഴുന്നേൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്നതിന് തൊട്ടുപിന്നാലെ അടുത്ത തെരഞ്ഞെടുപ്പിലേക്കുള്ള പ്രവർത്തനങ്ങൾക്ക് ഡിഎംകെ തുടക്കമിട്ടിട്ടുണ്ട്. വോട്ടർമാരിലേക്ക് ഫലപ്രദമായ രീതിയിൽ എളുപ്പത്തിൽ എത്താൻ സാധിക്കുന്ന അത്യാധുനിക സോഷ്യൽമീഡിയ സങ്കേതങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള പുതിയ പ്രചാരണപദ്ധതികൾ പാർട്ടി ആസൂത്രണം ചെയ്യുന്നുണ്ടെന്നും മുൻ മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് നടന്ന പൊതുതെരഞ്ഞെടുപ്പിൽ നടൻ വിജയിയുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം അവിശ്വസനീയമായ പ്രകടനം നടത്തി ഏറ്റവും വലിയ ഒറ്റകക്ഷിയായി ജയിച്ചുകയറുകയായിരുന്നു. കോൺഗ്രസ്, ഇടതുപക്ഷ പാർട്ടികൾ, വിസികെ, മുസ്ലിം ലീഗ് അടക്കമുള്ള പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയോടെയാണ് വിജയിന്റെ നേതൃത്വത്തിലുള്ള പുതിയ ടിവികെ സർക്കാർ തമിഴ്‌നാട്ടിൽ അധികാരം സ്ഥാപിച്ചത്.

shafi sali

മുഹമ്മദ് ഷാഫി സ്വദേശം- കോട്ടയം. 2026 ഫെബ്രുവരി 15 മുതൽ വൈറ്റ്‌സ്വാൻ ടിവിയുടെ ഭാഗമാണ്. നിലവിൽ ന്യൂസ് എഡിറ്റർ. 2022-ൽ മാധ്യമ പ്രവർത്തനം ആരംഭിച്ചു. 'യുടോക്ക്' (YouTalk) എന്ന സ്ഥാപനത്തിൽ സബ് എഡിറ്റർ. പിന്നീട് 'ന്യൂസ് എറൗണ്ട് മലയാളം' എന്ന ഓൺലൈൻ സ്ഥാപനത്തിൽ സീനിയർ സബ് എഡിറ്റർ. വിദ്യാഭ്യാസ യോഗ്യത: ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ- സഫ ആർട്‌സ് ആൻഡ് സയൻസ് കോളേജ്. സിനിമ, രാഷ്ട്രീയം, ഇന്റർനാഷണൽ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റർവ്യൂകളും ചർച്ചകളും ചെയ്യുന്നു. വിഷ്വൽ, ഡിജിറ്റൽ മീഡിയകളിൽ പ്രവർത്തനപരിചയം. E MAIL: shafisappi969@gmail.com

Recent News

Advertisement
WhiteswanTV Footer