രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിനിന്റെ ഡിസൈൻ പുറത്തുവിട്ടിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ. റെയിൽവേ മന്ത്രാലയ ആസ്ഥാനത്ത് ട്രെയിനിന്റെ ചിത്രം പ്രദർശിപ്പിച്ചത്. മുംബൈക്കും അഹമ്മദാബാദിനും ഇടയിലാണ് രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ ഓടുന്നത്.
508 കിലോമീറ്റർ ദൈർഘ്യമുള്ള മുംബൈ-അഹമ്മദാബാദ് ഹൈ സ്പീഡ് റെയിൽ (MAHSR) പ്രോജക്റ്റ് മഹാരാഷ്ട്ര, ഗുജറാത്ത്, ദാദ്ര, നഗർ ഹവേലി എന്നിവിടങ്ങളിലൂടെയാണ് കടന്നുപോകുന്നത്. മുംബൈ, താനെ, വിരാർ, ബോയിസാർ, വാപ്പി, ബില്ലിമോറ, സൂറത്ത്, ഭരുച്, വഡോദര, ആനന്ദ്, അഹമ്മദാബാദ്, സബർമതി എന്നിങ്ങനെ 12 സ്റ്റേഷനുകൾ ഈ റൂട്ടിലുണ്ടാകും.
മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയിലാവും ബുള്ളറ്റ് ട്രെയിനുകൾ നിർമിക്കുക. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയും ബാംഗ്ലൂരിലെ BEML ലിമിറ്റഡും സംയുക്തമായി 280 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന ട്രെയിൻ സെറ്റുകൾ വികസിപ്പിക്കും. ഇന്ത്യൻ സാഹചര്യങ്ങൾക്കും കാലാവസ്ഥയ്ക്കും അനുയോജ്യമായ രീതിയിൽ പദ്ധതിയിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.





