ടെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം നിയന്ത്രിക്കുന്നതിനും അവകാശം ഉറപ്പിക്കുന്നതിനുമായി പുതിയ സംവിധാനം ഔദ്യോഗികമായി പ്രഖ്യാപിച്ച് ഇറാന്റെ പരമോന്നത സുരക്ഷാ സമിതി. ‘പേര്‍ഷ്യന്‍ ഗള്‍ഫ് സ്‌ട്രെയിറ്റ് അതോറിറ്റി’ (Persian Gulf Strait Authority – PGSA) എന്ന പേരിലാണ് ഈ പുതിയ ബോഡി രൂപീകരിച്ചിരിക്കുന്നത്.
കടലിടുക്കിലൂടെ കടന്നുപോകുന്ന ഓരോ കപ്പലും പ്രത്യേക അനുമതി വാങ്ങിക്കയും നികുതി നല്‍കയും ചെയ്യേണ്ടിവരുമെന്ന് നേരത്തേ മുന്നറിയിപ്പുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവുമായുള്ള കൂടികാഴ്ചയ്ക്ക് ശേഷം ഡൊണാള്‍ഡ് ട്രംപ് ഇറാനെതിരെ കടുത്ത വാക്കുകളുമായി രംഗത്ത് എത്തിയിരുന്നു. രാജ്യം തന്നെ ഇല്ലാതാവുമെന്ന മുന്നറിയിപ്പിന് തൊട്ടടുത്ത ദിവസമാണ് അതോറിറ്റി പ്രഖ്യാപിച്ച് ഇറാന്‍ രംഗത്ത് എത്തുന്നത്.




