കോഴിക്കോട്: ഊട്ടി കോത്തേരി സ്വദേശി സതീഷ് (33) വനത്തിൽ കാണാതായി. പൂവാറൻതോട് റിസോർട്ടിൽ ജോലി ചെയ്യുന്ന ഇയാൾ 17-ാം തീയതി രാവിലെ തമ്പുരാൻകൊല്ലിയിൽ നിന്ന് വനത്തിലേക്ക് കയറിയതായി വിവരം ലഭിച്ചിട്ടുണ്ട്. തുടർന്ന് ഇയാൾ തിരികെ എത്തിയില്ല.
ഇതിനെ തുടർന്ന് ഇന്ന് രാവിലെ പൊലീസും വനം വകുപ്പും ചേർന്ന് വനത്തിൽ തിരച്ചിൽ ആരംഭിച്ചു. നാട്ടുകാരും തിരച്ചിൽ സംഘത്തിൽ പങ്കുചേർന്നിട്ടുണ്ട്.






