Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മാവുങ്കാലിൽ കാർ–സ്കൂട്ടർ കൂട്ടിയിടിച്ച് അപകടം; യുവതി മരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കാസർകോട്: മാവുങ്കാലിൽ സ്കൂട്ടറിലേക്ക് കാർ ഇടിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചു. കൂടെയുണ്ടായിരുന്ന മകന് ഗുരുതര പരിക്കേറ്റു. ദേശീയപാത കല്യാൺ റോഡ് ക്രൈസ്റ്റ് സ്കൂളിന് സമീപം ഇന്നലെ വൈകിട്ട് 6.30ഓടെയായിരുന്നു അപകടം.

നെല്ലിക്കാട്ട് പൈരടുക്കം സ്വദേശിയും ഡ്രൈവർ വേണുഗോപാലന്റെ ഭാര്യയുമായ കെ. രജനി (38) ആണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മകൻ അദ്വിക് (11) മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

കോട്ടച്ചേരിയിലെ ക്യാമറ റിപ്പയറിങ് സ്ഥാപനത്തിൽ ജീവനക്കാരിയായ രജനി, തായ്ക്വോണ്ടോ അക്കാദമിയിൽ പരിശീലനം കഴിഞ്ഞ മകനെയും കൂട്ടി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം നടന്നത്. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഇരുവരെയും കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

അപകടത്തിന് ശേഷം നിർത്താതെ പോയ ഇന്നോവ കാർ രാത്രി 8 മണിയോടെ ഹോസ്ദുർഗ് പൊലീസ് കണ്ടെത്തി. അദ്വിക് ബല്ല ഗവ. ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. മറ്റൊരു മകൻ അദ്വൈത് പത്താം ക്ലാസിൽ പഠിക്കുന്നു.

കുണ്ടംകുഴി തോണിക്കടവിലെ പരേതനായ കൃഷ്ണൻനായരുടെയും തമ്പായിയുടെയും മകളാണ് രജനി. സഹോദരങ്ങൾ: ശോഭ, ജയൻ. മൃതദേഹം തോയമ്മൽ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Recent News

Advertisement
WhiteswanTV Footer