തിരുവനന്തപുരം: പൂർണ്ണമായി തകർന്നടിഞ്ഞ സാമ്പത്തിക നിലയാണ് സംസ്ഥാനത്തുള്ളതെന്നും എന്നിട്ടും വാഗ്ദാനങ്ങൾ നടപ്പിലാക്കിയ സതീശനും ടീമിനും അഭിനന്ദനങ്ങൾ നേരുകയാണെന്നും മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണി. മുൻ ധനമന്ത്രി ബാലഗോപാൽ പറയുന്നു ഖജനാവ് പാപ്പരല്ലെന്ന്. പക്ഷെ, തകർന്ന സാമ്പത്തിക സ്ഥിയാണുള്ളത്.
മന്ത്രിമാരുടെ വകുപ്പ് വിഭജനം നീളുന്നത് കാര്യമാക്കേണ്ട. നേരത്തെ ഇതിലും വൈകിയ സംഭവങ്ങളുണ്ട്. കോൺഗ്രസിന്റെ ചരിത്രത്തിൽ കേരളത്തിൽ ഇത്രയധികം വനിതാ എംഎൽഎമാർ, യുവ എംൽഎമാർ, പാട്ടിക ജാതി എംൽഎമാർ ഉണ്ടായിട്ടില്ല. കോങ്ങാട് എന്ന കമ്മ്യൂണിസ്റ്റ് കോട്ടയിൽ അതിശയിപ്പിക്കുന്ന വിജയം നേടിയ തുളസിയെയും അഭിനന്ദിച്ചു.






