Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

1.68 ലക്ഷം കോടി രൂപയുടെ സംയോജിത വായ്പാ വിതരണവുമായി മുത്തൂറ്റ് ഫിന്‍കോര്‍പ്പ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: 139 വര്‍ഷത്തെ പാരമ്പര്യമുള്ള മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്‍റെ (മുത്തൂറ്റ് ബ്ലൂ) പ്രമുഖ ധനകാര്യ സേവന സ്ഥാപനമായ മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ലിമിറ്റഡ് (എംഎഫ്എല്‍), ഉപകമ്പനികളായ മുത്തൂറ്റ് മൈക്രോഫിന്‍ ലിമിറ്റഡ് (എംഎംഎല്‍), മുത്തൂറ്റ് ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡ് (എംഎച്ച്എഫ്എല്‍) എന്നിവയുടെ 2025-26 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തിലെ സംയോജിത സാമ്പത്തിക ഫലങ്ങള്‍ പ്രഖ്യാപിച്ചു. കമ്പനിയുടെ സമഗ്രമായ വളര്‍ച്ചയും കൃത്യമായ പ്രവര്‍ത്തന മികവും ഉപഭോക്താക്കള്‍ക്കിടയിലെ തുടര്‍ച്ചയായ വിശ്വാസം എന്നിവയാണ് സാമ്പത്തിക ഫലത്തിലൂടെ വ്യക്തമാകുന്നത്.

കമ്പനി കൈകാര്യം ചെയ്യുന്ന സംയോജിത ആസ്തി 73,448.82 കോടി രൂപയും, സംയോജിത അറ്റാദായം 1,847.62 കോടി രൂപയും രേഖപ്പെടുത്തി. ഇക്കാലയളവിലെ സംയോജിത വരുമാനം 11,227.80 കോടി രൂപയാണ്. മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്‍റെ മാത്രം പ്രകടനവും മികച്ചതായി തുടര്‍ന്നു. 2026 മാര്‍ച്ച് വരെയുള്ള കണക്കുകള്‍ പ്രകാരം കമ്പനി തനിച്ച് കൈകാര്യം ചെയ്യുന്ന ആസ്തി 56,185.10 കോടി രൂപയും, അറ്റാദായം 1,640.21 കോടി രൂപയും രേഖപ്പെടുത്തി. ഇക്കാലയളവിലെ വരുമാനം 8,364.28 കോടി രൂപയാണ്.

2025-26 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ലിമിറ്റഡ് ശക്തമായ മുന്നേറ്റം തുടര്‍ന്നു. ഇക്കാലയളവില്‍ കമ്പനിയുടെ സംയോജിത അറ്റാദായം 664.03 കോടി രൂപയും, വരുമാനം 3,355.97 രൂപയും രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷത്തെ കാലയളവിനെ അപേക്ഷിച്ച് വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 31.91 ശതമാനവും, അറ്റാദായം 203.89 ശതമാനവും വര്‍ധിച്ചു.

കമ്പനിയുടെ മാത്രം പ്രകടനത്തില്‍ ശക്തമായ ആസ്തി ഗുണനിലവാരവും ലാഭക്ഷമതാ അനുപാതങ്ങളും രേഖപ്പെടുത്തി. ഇക്കാലയളവില്‍ മൊത്തം നിഷ്ക്രിയ ആസ്തി 1.03 ശതമാനവും, അറ്റ നിഷ്ക്രിയ ആസ്തി 0.57 ശതമാനവുമായിരുന്നു. ആസ്തിയിന്മേലുള്ള ആദായം 121 ബേസിസ് പോയിന്‍റ് വര്‍ദ്ധനവോടെ 4.16 ശതമാനത്തിലെത്തി.

2025-26 സാമ്പത്തിക വര്‍ഷത്തിലെ മികച്ച പ്രകടനം രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്കും കുടുംബങ്ങള്‍ക്കും തങ്ങളിലുള്ള ആഴമേറിയ വിശ്വാസത്തിന്‍റെയും, അവര്‍ക്ക് ദിവസേന സേവനം നല്‍കുന്ന മുത്തൂറ്റിലെ ജീവനക്കാരുടെ പ്രതിബദ്ധതയുടെയും തെളിവാണ്. ഈ വളര്‍ച്ചക്കപ്പുറം സാധാരണക്കാരുടെ സാമ്പത്തിക അഭിലാഷങ്ങള്‍ക്കും ക്ഷേമത്തിനും പിന്തുണ നല്‍കുക എന്ന വലിയൊരു ലക്ഷ്യം കൂടിയുമുണ്ടെന്ന് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ തോമസ് ജോണ്‍ മുത്തൂറ്റ് പറഞ്ഞു.

വളര്‍ച്ച തുടരുന്നതിനൊപ്പം ഉത്തരവാദിത്തത്തോടെയുള്ള വിപുലീകരണത്തിനും, വിശ്വാസ്യതയോടു കൂടിയുള്ള നവീകരണത്തിനും, ദീര്‍ഘകാല മൂല്യവര്‍ദ്ധനവോടെയുള്ള വളര്‍ച്ചയ്ക്കും പ്രാധാന്യം നല്‍കുന്ന ശക്തവും ഭാവി സജ്ജവുമായ ഒരു സ്ഥാപനം കെട്ടിപ്പടുക്കുന്നതിലാണ് തങ്ങളുടെ ശ്രദ്ധ. ഉപഭോക്തൃ ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താനും, സാങ്കേതികവിദ്യയെ വിവേകപൂര്‍വം പ്രയോജനപ്പെടുത്താനും, രാജ്യത്തുടനീളം ലളിതവും വിശ്വസനീയവുമായ ധനകാര്യ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും തങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. തങ്ങള്‍ക്ക് തുടര്‍ച്ചയായ വിശ്വാസവും പിന്തുണയും നല്‍കുന്ന ഉപഭോക്താക്കള്‍, പങ്കാളികള്‍, വായ്പദാതാക്കള്‍ക്കും, നിയന്ത്രണ ഏജന്‍സികള്‍ കൂടാതെ ഓരോ മുത്തൂറ്റ് ജീവനക്കാര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നുവെന്ന് തോമസ് ജോണ്‍ മുത്തൂറ്റ് കൂട്ടിച്ചേര്‍ത്തു.

2026 സാമ്പത്തിക വര്‍ഷത്തില്‍ മുത്തൂറ്റ് ഫിന്‍കോര്‍പ്പും അനുബന്ധ കമ്പനികളും ചേര്‍ന്ന് 1.68 ലക്ഷം കോടി രൂപയുടെ വായ്പകള്‍ വിതരണം ചെയ്തു. ഇതിലൂടെ രാജ്യത്തുടനീളമുള്ള ഒരു കോടിയിലധികം കുടുംബങ്ങളുടെ വിശ്വസ്ത ധനകാര്യ പങ്കാളിയാകാന്‍ കമ്പനിക്ക് സാധിച്ചു. ഉപഭോക്താക്കള്‍ക്ക് തങ്ങളിലുള്ള വിശ്വാസവും ജീവനക്കാരുടെ അര്‍പ്പണബോധവുമാണ് ഈ നേട്ടം കൈവരിക്കാന്‍ സഹായിച്ചത്. സ്വര്‍ണ്ണ വായ്പകള്‍ ബിസിനസിന് ശക്തമായ അടിത്തറയായി തുടരുമ്പോഴും എംഎസ്എംഇ വായ്പകള്‍, ഡിജിറ്റല്‍ വായ്പാ സേവനങ്ങള്‍, നിക്ഷേപങ്ങള്‍, ഇന്‍ഷുറന്‍സ്-സുരക്ഷാ പദ്ധതികള്‍ എന്നിവയിലേക്കും സാന്നിധ്യം സ്ഥിരതയോടെ വിപുലീകരിച്ചുകൊണ്ടിരിക്കുകയാണെന്ന് സിഇഒ ഷാജി വര്‍ഗീസ് പറഞ്ഞു.

ഇന്ന് ഉപഭോക്താക്കളുടെ രജിസ്ട്രേഷന്‍ പ്രക്രിയയുടെ 98 ശതമാനവും ഡിജിറ്റലായും പേപ്പര്‍രഹിതവുമായാണ് പൂര്‍ത്തിയാക്കുന്നത്. ഇത് സേവനങ്ങള്‍ വേഗത്തിലാക്കാനും കൂടുതല്‍ സുതാര്യത ഉറപ്പാക്കാനും സുഗമമായ ഉപഭോക്തൃ അനുഭവം നല്‍കാനും സഹായിക്കുന്നു. മുത്തൂറ്റ് ഫിന്‍കോര്‍പ്പ് വണ്‍ ആപ്പ് 72 ലക്ഷത്തിലധികം ആളുകള്‍ ഡൗണ്‍ലോഡ് ചെയ്തതിലൂടെ രാജ്യത്തുടനീളമുള്ള ഉപഭോക്താക്കളിലേക്ക് എത്താനും സേവവനങ്ങള്‍ കൂടുതല്‍ എളുപ്പത്തില്‍ ലഭ്യമാക്കാനും സാധിച്ചു. വിശ്വാസ്യത വര്‍ദ്ധിപ്പിക്കുന്നതിനും, സാന്നിധ്യം വ്യാപിപ്പിക്കുന്നതിനും, വലിയ തോതില്‍ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള ധനകാര്യ സേവനങ്ങള്‍ കെട്ടിപ്പടുക്കുന്നതിനുമാണ് തങ്ങളുടെ മുന്‍ഗണനയെന്ന് ഷാജി വര്‍ഗീസ് കൂട്ടിച്ചേര്‍ത്തു.

2025-26 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തിലേക്ക് കടക്കുന്ന മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ഉത്തരവാദിത്തത്തോടെയുള്ള വളര്‍ച്ച, സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള സേവന വിതരണം, ഉപഭോക്തൃ കേന്ദ്രീകൃതമായ നവീകരണം എന്നിവയോടുള്ള പ്രതിബദ്ധത വീണ്ടും ഉറപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer