Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വര്‍ഗീയതയ്‌ക്കെതിരെ പോരാടിയ വ്യക്തി; പി ജയരാജനെ പുകഴ്ത്തി പിണറായി വിജയൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂ‍‍ർ: ശരീരം കൊണ്ടും പ്രവൃത്തി കൊണ്ടും വര്‍ഗീയതയ്‌ക്കെതിരെ പോരാടിയ വ്യക്തിയാണ് പി ജയരാജനെന്ന് പിണറായി വിജയൻ. സിപിഐഎം സംസ്ഥാന കമ്മിറ്റി അം​ഗം പി ജയരാജൻ എഴുതിയ ‘സനാതനികളുടെ ഹിന്ദുത്വ വഴികൾ’ എന്ന പുസ്തകത്തിൻ്റെ പ്രകാശനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു പിണറായി വിജയൻ.

വര്‍ഗീയതയ്‌ക്കെതിരായ സമരം വിശ്വാസികളെ കൂടി അണിനിരത്തിയാണ് നടത്തേണ്ടതെണ്ടതെന്നും മതത്തെയും വർഗീയതയെയും വേർതിരിച്ചു കാണാൻ കഴിയണമെന്നും വിശ്വാസ സമൂഹത്തെ തെറ്റിദ്ധരിപ്പിച്ച് സ്വന്തം പക്ഷത്ത് ചേർക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുവെന്നും പിണറായി വിജയൻ ചൂണ്ടിക്കാണിച്ചു. രാഷ്ട്രീയ വർഗീയ ഇസ്ലാമികതയെ കൊണ്ടുവരാൻ ചിലർ ശ്രമിക്കുന്നുവെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി.

കെ കെ രാ​ഗേഷ് ന്യൂനപക്ഷ വർഗീയതക്കെതിരെ പറഞ്ഞ കാര്യങ്ങൾ ചില മത വിഭാഗത്തിനെതിരെയാണെന്ന് പ്രചരിപ്പിച്ചെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി വിശ്വസിക്കളെ തെറ്റിദ്ധരിപ്പിച്ച് മത ഭീകരവാദിക്കൾ സ്വന്തം പക്കൽ ചേർക്കുന്നു. ആ കപട ബോധത്തിന്റെ ചുഴിയിൽപ്പെട്ടാൽ രക്ഷപ്പെടൽ വിഷമകരവും അസാധ്യമാണ്. മത രാഷ്ട്രീയ സ്വത്വബോധമാണ് വർഗീയതയെന്നും പിണറായി വിജയൻ ചൂണ്ടിക്കാണിച്ചു.

Recent News

Advertisement
WhiteswanTV Footer