Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

‘നാല് വോട്ടിന് സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ലെന്ന് പറഞ്ഞ വിഡി സതീശന്‍ ഇന്ന് നിലപാട് മാറ്റി’

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കല്‍പറ്റ: വിമര്‍ശനവും സ്വയം വിമര്‍ശനവും ആണ് പാര്‍ട്ടിയുടെ കരുത്തെന്നും വിമര്‍ശനം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ തകര്‍ക്കില്ലെന്നും മുതിര്‍ന്ന നേതാവ് എം വി ജയരാജന്‍. സദുദ്ദേശ വിമര്‍ശനം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ശക്തിപ്പെടുത്തും. കമ്മ്യൂണിസത്തില്‍ വിമര്‍ശനത്തിന് അതീതരായി ആരുമില്ലെന്നും ജയരാജന്‍ പറഞ്ഞു.

തെറ്റുപറ്റിയിട്ടുണ്ടോ എന്ന് സ്വയം പരിശോധിക്കണം. പറ്റുന്ന തെറ്റ് തിരുത്തലാണ് കമ്മ്യൂണിസ്റ്റുകാരുടെ കടമയും ഉത്തരവാദിത്വം. വ്യക്തിപരമായ വിമര്‍ശനം ആയിട്ടല്ല തോല്‍വിയെ പാര്‍ട്ടി കാണുന്നത്. പ്രവര്‍ത്തനങ്ങളുടെ പോരായ്മയായിട്ടാണ് കാണുന്നതെങ്കില്‍ തിരുത്തും. തിരുത്തേണ്ടത് തിരുത്താനുള്ള അവസരമായി ഉയരുന്ന വിമര്‍ശനങ്ങളെ കാണണമെന്നും എം വി ജയരാജന്‍ പറഞ്ഞു.

ഒപ്പം മുഖ്യമന്ത്രി വിഡി സതീശനേയും വിമര്‍ശിക്കുന്നുണ്ട്. നേരത്തെ നാല് വോട്ടിനും സീറ്റിനും വേണ്ടി സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ലെന്ന് പറഞ്ഞ അന്നത്തെ പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയായപ്പോള്‍ നിലപാട് മാറ്റി. ഇങ്ങനെയുള്ളൊരു പക്ഷമല്ല ഇടതുപക്ഷം’, അദ്ദേഹം പറഞ്ഞു.

Recent News

Advertisement
WhiteswanTV Footer