രാജസ്ഥാൻ റോയസിന്റെ താരമായ പതിനഞ്ചുവയസ്സുകാരന്റെ പ്രകടനം കണ്ടുള്ള അമ്പരപ്പിലാണ് ക്രിക്കറ്റ് ലോകം. കഴിഞ്ഞ ദിവസം ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ വെടിക്കെട്ട് അര്‍ധസെഞ്ചുറിക്ക് ശേഷം വൈഭവ് സൂര്യവംശി വ്യത്യസ്തമായ ആഘോഷ പ്രകടനം നടത്തിയിരുന്നു. അതിനെ പറ്റി പിന്നീട് ചോദ്യങ്ങൾ ഉയർന്നെങ്കിലും അത് വ്യക്തിപരമായ കാര്യമെന്നായിരുന്നു മറുപടി. എന്നാൽ വീണ്ടും ചർച്ചകൾ ചൂടുപിടിച്ചതോടെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് വൈഭവ്.
രണ്ട് കൈയിലെയും വിരലുകള്‍ ചേര്‍ത്തുവെച്ച് ഇംഗ്ലീഷിലെ എ എന്ന അക്ഷരമാണ് സൂര്യവംശി ഉയര്‍ത്തിക്കാണിച്ചിരുന്നത്. താരത്തിന്റെ ആഘോഷരഹസ്യം അറിയാന്‍ തിടുക്കത്തിലായ ക്രിക്കറ്റ് പ്രേമികള്‍ ചര്‍ച്ച നീട്ടിക്കൊണ്ടുപോകുന്നതിനിടെയാണ് രഹസ്യം വെളിപ്പെടുത്തി രംഗത്തെത്തിയത്.
മത്സരശേഷം കമന്റേറ്റര്‍ മുരളി കാര്‍ത്തിക് ഇക്കാര്യം ചോദിച്ചെങ്കിലും വെളിപ്പെടുത്താന്‍ സൂര്യവംശി തയ്യാറായിരുന്നില്ല. ഇതോടെ എങ്ങനെയും കണ്ടെത്തണം എന്നുള്ള താല്പര്യത്തിലായിരുന്നു ആരാധകർ.
ഒടുവില്‍ രാജസ്ഥാന് റോയല്‍സ് മാനേജര്‍ റോമി ഭിന്ദറുമായുള്ള സംസാരത്തിനിടെ ആ രഹസ്യം സൂര്യവംശി വെളിപ്പെടുത്തി. അമ്മ ആര്‍തി സൂര്യവംശിയുടെ പേരിലെ ആദ്യ അക്ഷരമാണ് സൂചിപ്പിച്ചതെന്നും താരം വ്യക്തമാക്കി. ഇതോടെയാണ് ആഘോഷ പ്രകടനത്തിലെ രഹസ്യകോഡ് ആരാധകര്‍ക്ക് മനസ്സിലായത്. ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരായ മത്സരത്തില്‍ താരത്തിന്റെ മികച്ച പ്രകടനത്തിന്റെ ബലത്തിലാണ് രാജസ്ഥാന് റോയല്‍സ് ജയിക്കുകയും പ്ലേ ഓഫിലേക്കുള്ള വഴി എളുമപ്പമാക്കിയതും. ഈ മത്സരത്തിലെ മികച്ച പ്രകടനത്തോടെ ഒട്ടേറെ റെക്കോഡുകളും വണ്ടര്‍ കിഡ് സ്വന്തം പേരിലെഴുതിച്ചേർത്തു.






