Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കുവൈത്തിലെ ജലീബ് അൽ ഷുയൂഖിൽ വീടിന് തീപിടിച്ച് അഞ്ചുപേർ മരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കുവൈത്ത് സിറ്റി: കുവൈത്തിലെ ജലീബ് അൽ ഷുയൂഖ് പ്രദേശത്തെ ഒരു അപ്പാർട്ട്മെന്റിൽ ഉണ്ടായ തീപിടിത്തത്തിൽ അഞ്ചുപേർ മരിച്ചു. ബുധനാഴ്ച ഉച്ചയ്ക്കാണ് അപകടമുണ്ടായത്. അൽ സുമൂദ്, അർദിയ അഗ്നിശമന നിലയങ്ങളിൽ നിന്നെത്തിയ സേനാംഗങ്ങൾ തീ നിയന്ത്രണവിധേയമാക്കി.

തീപിടിത്തത്തെ തുടർന്ന് രക്ഷാപ്രവർത്തനം ഉടൻ ആരംഭിച്ചെങ്കിലും അഞ്ചുപേരുടെ ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് സ്ഥലം ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി.

മരിച്ചവർ അറബ് സ്വദേശികളാണെന്നാണ് പ്രാഥമിക വിവരം. ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കാൻ അഗ്നിബാധ പ്രതിരോധ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ജനറൽ ഫയർ ഫോഴ്‌സ് പൗരന്മാരോടും പ്രവാസികളോടും അഭ്യർഥിച്ചു.

Recent News

Advertisement
WhiteswanTV Footer