ന്യൂഡല്‍ഹി: രാജ്യത്ത് ബിജെപിയുടെ രാഷ്ട്രീയ മേധാവിത്വം അടുത്ത 20 വര്‍ഷത്തോളമെങ്കിലും നീണ്ടുനില്‍ക്കുമെന്ന് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പ്രവചിക്കുന്ന കമ്പനിയായ ആക്സിസ് മൈ ഇന്ത്യ മേധാവി പ്രദീപ് ഗുപ്ത. 2014ലാണ് രാജ്യത്ത് ബിജെപിയുടെ ഭരണം ആരംഭിച്ചത്. ബിജെപിയുടെ നിലവിലെ രാഷ്ട്രീയ മേധാവിത്വത്തിന്റെ കാലഘട്ടം കുറഞ്ഞത് 20 വര്‍ഷമെങ്കിലും നീണ്ടുനില്‍ക്കാന്‍ സാധ്യതയുണ്ടെന്നാണ് അദ്ദേഹം പ്രവചിക്കുന്നത്.
ഭരണമികവില്‍ കാര്യമായ വീഴ്ചകള്‍ സംഭവിക്കാത്തിടത്തോളം കാലം അവരുടെ സ്ഥാനം സുരക്ഷിതമായിരിക്കും. പണ്ട് കോണ്‍ഗ്രസ് ആസ്വദിച്ചിരുന്ന ദീര്‍ഘകാല രാഷ്ട്രീയ മേധാവിത്വവുമായി ഇതിനെ ഉപമിച്ച ഗുപ്ത, ഇന്ത്യന്‍ രാഷ്ട്രീയം വീണ്ടുമൊരു ഏകകക്ഷി മേധാവിത്വത്തിനാണ് സാക്ഷ്യം വഹിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.






