Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ടെട്രാ പാക്കുകളിലെ മദ്യവില്‍പ്പനയ്ക്കെതിരെ സുപ്രീം കോടതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: ഗ്ലാസ് ബോട്ടിലുകളുടെ ക്ഷാമം മറികടക്കാൻ മദ്യ കമ്പനികൾ സ്വീകരിക്കുന്ന പുതിയ പാക്കേജിംഗ് രീതികൾക്കെതിരെ സുപ്രീം കോടതി. ടെട്രാ പാക്കുകളിലും ചെറിയ സാഷെകളിലും മദ്യം വിൽക്കുന്നത് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാമെന്നും, കുട്ടികളിൽ മദ്യപാന ശീലം വർധിക്കാനിടയുണ്ടെന്നും കോടതി നിരീക്ഷിച്ചു.

ഫ്രൂട്ട് ജ്യൂസ് പാക്കറ്റ് പോലെ തോന്നിക്കുന്ന രീതിയിൽ മദ്യം പാക്ക് ചെയ്ത് വിൽക്കുന്നത് നിരോധിക്കണമെന്ന ഹർജിയിലാണ് കോടതി നടപടി. വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെയും വിവിധ സംസ്ഥാനങ്ങളിലെ എക്സൈസ് വകുപ്പുകളുടെയും മറുപടി തേടി സുപ്രീം കോടതി നോട്ടീസ് അയച്ചു. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

“കമ്മ്യൂണിറ്റി എഗെയ്ന്‍സ്റ്റ് ഡ്രങ്കൺ ഡ്രൈവിംഗ്” എന്ന സന്നദ്ധ സംഘടനയാണ് ഹർജി സമർപ്പിച്ചത്. ടെട്രാ പാക്ക് പോലുള്ള പാക്കേജുകൾ മദ്യം സാധാരണ പാനീയമെന്ന തോന്നൽ സൃഷ്ടിക്കാമെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. കേസിൽ വിശദമായ മറുപടി സമർപ്പിക്കാൻ കേന്ദ്രത്തോടും സംസ്ഥാനങ്ങളോടും കോടതി നിർദേശം നൽകിയിട്ടുണ്ട്.

Recent News

Advertisement
WhiteswanTV Footer