Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സൗജന്യ നെയ്യ്, ബസ്‌മതി അരി വിതരണം; പ്രചരിക്കുന്ന പോസ്റ്റർ വ്യാജം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കാസർകോട്: റേഷൻകടകൾ വഴി സൗജന്യമായി നെയ്യും ബസ്മതി അരിയും വിതരണം ചെയ്യുമെന്ന് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന പോസ്റ്റർ വ്യാജം. യുഡിഎഫ് സർക്കാരിന്റെ പെരുന്നാൾ സമ്മാനമായി ഓരോ റേഷൻകാർഡ് ഉടമയ്ക്കും അഞ്ചുകിലോ ബസ്മതി അരിയും രണ്ടുകിലോ നെയ്യും നൽകുമെന്നാണ് പോസ്റ്ററിൽ പറഞ്ഞിരിക്കുന്നത്.

നാളെ മുതൽ റേഷൻകടകളിൽ വിതരണം ആരംഭിക്കുമെന്ന രീതിയിലായിരുന്നു പ്രചാരണം. പോസ്റ്ററിൽ മുഖ്യമന്ത്രി വി.ഡി. സതീശന്റെ ചിത്രവും ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ഇത്തരമൊരു പദ്ധതി സംബന്ധിച്ച് സിവിൽ സപ്ലൈസ് വകുപ്പിന് യാതൊരു അറിവുമില്ല. വ്യാജ പോസ്റ്റർ വിശ്വസിച്ച് നിരവധി പേർ ജില്ലയിലെ വിവിധ റേഷൻകടകളിലെത്തി സൗജന്യ സാധനങ്ങൾ ചോദിച്ചു. റേഷൻ വ്യാപാരികൾ യഥാർഥ വിവരം അറിയിച്ചതോടെയാണ് പലർക്കും ഇത് വ്യാജ പ്രചാരണമാണെന്ന് മനസ്സിലായത്.

സംഭവത്തിൽ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. വ്യാജ പോസ്റ്റർ പ്രചരിപ്പിച്ചവരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് റേഷൻ വ്യാപാരികൾ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer