Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കിളിപോയി സിബിഎസ്ഇ വെബ്സൈറ്റ്; ഒരു ഉത്തരക്കടലാസിന് ചോദിച്ചത് 69,420 രൂപ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: പ്ലസ്‌ടു പരീക്ഷയുടെ റിവാല്യുവേഷനു മുന്നോടിയായി സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റ് നേരിടുന്ന സാങ്കേതിക പ്രശ്നങ്ങൾ വിമർശനത്തിന് കാരണമായി. ഉത്തരക്കടലാസുകളുടെ സ്കാൻ ചെയ്ത പകർപ്പ് ലഭ്യമാക്കാൻ അപേക്ഷ സമർപ്പിക്കുമ്പോഴാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ.

അപേക്ഷാ ഫീസ് ഒരു വിഷയത്തിന് 100 രൂപയാണെന്ന് സിബിഎസ്ഇ നിബന്ധനകൾ വ്യക്തമാക്കുന്നെങ്കിലും, സോഷ്യൽ മീഡിയയിൽ വൻതുക, 8,000 മുതൽ 69,420 രൂപ വരെ ഫീസ് ചാർജ് ചെയ്യുന്നതായി പല സ്ക്രീൻഷോട്ടുകളും പ്രചരിക്കുന്നു. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഇംഗ്ലീഷ് കോർ എന്നീ നാല് വിഷയങ്ങൾക്കുള്ള ഉത്തരക്കടലാസുകൾക്ക് ഒരു സ്ക്രീൻഷോട്ടിൽ 2,77,680 രൂപ ഫീസ് ചാർജ് ചെയ്തതായി കാണിക്കുന്നു.

ഒരു രക്ഷിതാവ് പ്രധാനമന്ത്രിയുടെ ഓഫീസിന് കത്ത് മുഖേന ആശങ്ക രേഖപ്പെടുത്തിയതായും വിവരം ലഭിച്ചിട്ടുണ്ട്. പേയ്മെന്റുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങൾ മൂലം പല വിദ്യാർത്ഥികൾക്കും അപേക്ഷാ നടപടിക്രമം പൂർത്തിയാക്കാൻ കഴിഞ്ഞില്ല.

സിബിഎസ്ഇയുടെ വെബ്സൈറ്റ് സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാതെ വന്നാൽ, പ്ലസ്‌ടു വിദ്യാർത്ഥികൾക്ക് റിവാല്യുവേഷൻ സേവനങ്ങളിൽ പ്രയാസം അനുഭവപ്പെടുമെന്നാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.

Recent News

Advertisement
WhiteswanTV Footer