മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി ബിഗ്‌ബോസ്-സിനിമാ താരം അഖില്‍ മാരാര്‍. കേരളത്തില്‍ അങ്ങോളമിങ്ങോളം തരിശ് കിടക്കുന്ന പാടങ്ങളില്‍ കൃഷി ഇറക്കാനുള്ള ആശയമാണ് അഖില്‍ മാരാര്‍ പങ്കുവെച്ചത്. മുഖ്യമന്ത്രിക്കും കൃഷി മന്ത്രിക്കും ഒരു തുറന്ന കത്ത് എന്ന തലക്കെട്ടോടെ സോഷ്യല്‍ മീഡിയയിലൂടെയാണ് അഖില്‍ മാരാരുടെ കുറിപ്പ്. കൃഷിഭവന്റെ മേല്‍നോട്ടത്തില്‍ കൃഷിപ്പണികള്‍ക്കായി അഭ്യസ്തവിദ്യരെ പിഎസ്‌സി പരീക്ഷ വഴി എടുക്കണമെന്ന് അഖില്‍ കുറിക്കുന്നു.
അഖില്‍ മാരാരുടെ കുറിപ്പ്
പ്രിയപ്പെട്ട മുഖ്യമന്ത്രിയ്ക്കും കൃഷി മന്ത്രിക്കും ഒരു തുറന്ന കത്ത്..
കേരളം നിലവില്‍ നേരിടുന്ന 2 പ്രശ്‌നങ്ങള്‍ക്ക് ഒരേസമയം ഒരു ചെറിയ പരിഹാര മാര്‍ഗവുമായാണ് ഞാന്‍ ഇതെഴുതുന്നത്..
പ്രശ്‌നം നമ്പര്‍ 1: കേരളത്തില്‍ കാര്‍ഷിക മേഖല വട്ട പൂജ്യം..
പ്രശ്‌നം നമ്പര്‍2: സര്‍ക്കാര്‍ തൊഴിലിനായി മാത്രം പരിശ്രമിക്കുന്ന ഭൂരിഭാഗം ചെറുപ്പക്കാര്‍…
കേരളത്തില്‍ തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ എത്ര ഭാഗത്ത് മനോഹരമായ കൃഷി ഇടങ്ങള്‍ നിങ്ങള്‍ കണ്ടിട്ടുണ്ട്..?
അതേ സമയം ഇന്ത്യയിലെ ഒട്ടുമിക്ക മറ്റ് സംസ്ഥാനങ്ങളില്‍ (തമിഴ്‌നാട്, ആന്ധ്രാ പഞ്ചാബ് ,ഉത്തര്‍പ്രദേശ് ,മധ്യപ്രദേശ്,
ഹരിയാന,ഗുജറാത്ത്, രാജസ്ഥാന്‍ തുടങ്ങി) കൂടി യാത്ര ചെയ്യുമ്പോള്‍ റെയില്‍വേയുടെ ഇരുവശങ്ങളിലും ഹരിത ശോഭയോടെ നിറഞ്ഞു നില്‍ക്കുന്ന വയലേലകള്‍ നമ്മളുടെ മനസ് കവരാറില്ലേ…
കേരളത്തില്‍ യാത്ര ചെയ്യുമ്പോള്‍ നിരവധി ഭാഗങ്ങളില്‍ പരന്നു കിടക്കുന്ന തരിശു നിലങ്ങള്‍ നമുക്കു കാണാന്‍ കഴിയുന്നത്..
ഇനി എന്റെ നിര്‍ദ്ദേശം പറയാം…
കേരളത്തില്‍ ഉടനീളം ഉള്ള തരിശു നിലങ്ങള്‍ കൃത്യമായി അളന്നു തിട്ടപ്പെടുത്തി അതത് കൃഷിഭവന്‍ കൈ മാറുക..
കേരളത്തിലെ ചെറുപ്പക്കാരില്‍ മാത്രം കണ്ടു വരുന്ന ഒരു പ്രത്യേക ഗുണമുണ്ട്..
സര്‍ക്കാര്‍ ജോലിയാണെങ്കില്‍ ജോലിയുടെ പ്രൊഫൈല്‍ വാല്യൂ നോക്കാതെ വര്‍ഷങ്ങളോളം കാത്തിരുന്നു PSC പരീക്ഷ എഴുതി കയറും…
ഇവരുടെ ഈ താല്പര്യമാണ് സര്‍ക്കാര്‍ അടുത്തതായി ഉപയോഗിക്കേണ്ടത്…
തരിശു നിലങ്ങള്‍ കൃഷി ഭവന്‍ ഏറ്റെടുത്ത ശേഷം..അവിടെ കൃഷി തുടങ്ങണം..സ്വാഭാവികമായി നിങ്ങള്‍ നേരിടുന്ന വലിയ ബുദ്ധിമുട്ട് പണിചെയ്യാനും കാര്യങ്ങള്‍ നോക്കി നടത്താനും ആളെ കിട്ടാനില്ല എന്നതല്ലേ..
അവിടെയാണ് പി എസ് സി ഇടപെടേണ്ടത്..
കൃഷി ഭവന്റെ മേല്‍നോട്ടത്തില്‍ psc പരീക്ഷ നടത്തി കിളയ്ക്കാനും,ഞാറു നടാനും ,കള പറിക്കാനും ആളെ എടുക്കുക..വിവിധ കൃഷികള്‍ പരിശീലിപ്പിച്ചു യുവാക്കളെ പ്രാപ്തരാക്കുക.
വിദ്യാഭ്യാസ യോഗ്യത Msc Mphil ആണെങ്കിലും വാശിയോടെ നമ്മുടെ യുവതി യുവാക്കള്‍ പരീക്ഷ എഴുതും..
അഭിമാനത്തോടെ അവര്‍ വയലില്‍ ഇറങ്ങി കിളയ്ക്കും..
കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ ഇത്ര ഏക്കര്‍ വയല്‍ എന്ന കണക്കില്‍
VHSE അഗ്രികള്‍ച്ചറല്‍ യോഗ്യത ഉള്ള കുട്ടികളെ സൂപ്പര്‍ വൈസര്‍ മാര്‍ ആക്കണം..
ഓരോ കൃഷി ഭവന്റെയും മേല്‍നോട്ടത്തില്‍ ഉള്ള ഇത്ര ഏക്കര്‍ കൃഷി ഭൂമിയെ ഓരോ സൂപ്പര്‍ വിഷനില്‍ വിവിധ ഗ്രൂപ്പുകള്‍ ആക്കി ഏറ്റവും കൂടുതല്‍ ഉത്പാദനം നടത്തുന്ന ഗ്രൂപ്പിന് ഇന്‍സെന്റീവ് നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണം..
ശമ്പളത്തിനു പുറമെ ലഭിക്കുന്ന അധിക വരുമാനം യുവാക്കളെ കൃഷിയില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ താല്പര്യമുള്ളവര്‍ ആക്കും..
കൃഷി ഭവനില്‍ തന്നെ വിപണന കേന്ദ്രവും തുടങ്ങാം..അതിനും psc വഴി ആളെ എടുക്കാം..
ഉത്പാദനം വര്‍ധിച്ചാല്‍ ഉത്പാദനം കുറവുള്ള മേഖലയിലേക്ക് കയറ്റു മതി ചെയ്യാന്‍ ഒരു ടീമിനെ നിയോഗിക്കാം…
നിലവില്‍ കൃഷി സ്ഥലങ്ങള്‍ ഉള്ള സ്വകാര്യ വ്യക്തികളുടെ തരിശായി കിടക്കുന്ന സ്ഥലങ്ങള്‍ സര്‍ക്കാരിന് പാട്ട വ്യെവസ്ഥയില്‍ ഏറ്റെടുക്കുകയും ചെയ്യാം….
നമ്മുടെ നാട്ടില്‍ വന്ന് മറിയുന്ന വിഷ പച്ചക്കറികളില്‍ നിന്നും നാടിനെ മോചിപ്പിക്കാം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ സാധ്യത..ആരോഗ്യമുള്ള വരും തലമുറയെ വാര്‍ത്തെടുക്കാന്‍ നമുക്കു കഴിയും..
ജോലിയില്ലാതെ അലയുന്ന യുവാക്കള്‍ക്ക് ജോലി നല്കുന്നതിനൊപ്പം നമ്മുടെ കാര്‍ഷിക മേഖലയെ ഉയര്‍ത്തി എടുക്കാം..
തരിശു നിലങ്ങളെ കൃഷി ഇടങ്ങള്‍ ആക്കി മാറ്റുന്നതോടെ പ്രകൃതിയോട് കൂടുതല്‍ അടുക്കാം..രാജ്യത്തിന് മാതൃക ആവാം..
അതിനേക്കാള്‍ ഉപരി സ്വയം പര്യാപ്തത നേടാം..
കാര്‍ഷിക വിപ്ലവം യുവാക്കളിലൂടെ സൃഷ്ടിക്കാം…




