Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇടിവ്; പവന് 360 രൂപ കുറഞ്ഞു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. ഇന്നലെ കുത്തനെ ഉയർന്ന സ്വർണവിലയാണ് ഇന്ന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് 360 രൂപ കുറഞ്ഞതോടെ ഇന്നത്തെ വില 1,16,520 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 45 രൂപ കുറഞ്ഞ് 14,565 രൂപയായി. വിദഗ്ധരുടെ അഭിപ്രായത്തിൽ സ്വർണവിലയിൽ അടുത്ത ദിവസങ്ങളിലും ചാഞ്ചാട്ടം തുടരാനാണ് സാധ്യത.

ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ സ്വർണവില മേയ് 5-നാണ് രേഖപ്പെടുത്തിയത്. അന്ന് ഒരു പവൻ സ്വർണത്തിന്റെ വില 1,09,400 രൂപയായിരുന്നു. പിന്നീട് മേയ് 13-ന് സ്വർണവിലയിൽ വലിയ വർധന ഉണ്ടായി. ഒരു ദിവസംകൊണ്ട് ഏകദേശം 10,000 രൂപ വരെ ഉയർന്ന് പവൻ വില 1,23,120 രൂപയിലെത്തി.

പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ തുടരുന്നതിനിടെ രാജ്യത്തെ വ്യാപാരക്കമ്മി കുറയ്ക്കാനും രൂപയുടെ മൂല്യം ശക്തിപ്പെടുത്താനും കേന്ദ്ര സർക്കാർ സ്വർണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ 15 ശതമാനമായി ഉയർത്തിയിരുന്നു.

അതേസമയം, പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയും ഇറാനും ധാരണയിലേക്ക് നീങ്ങുന്നുവെന്ന പ്രതീക്ഷ രാജ്യാന്തര വിപണിയിൽ പ്രതിഫലിച്ചു. ഇതോടെ ക്രൂഡോയിൽ വില ഇന്നലെ കുത്തനെ കുറഞ്ഞു. ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 97 ഡോളറായും ഡബ്ല്യുടിഐ ക്രൂഡ് വില 90 ഡോളറായും താഴ്ന്നു. ഹോർമുസ് കടലിടുക്ക് തുറക്കാനുള്ള സാധ്യത ഉയർന്നതോടെ നിക്ഷേപകർ ഓഹരികളിലേക്കും സ്വർണത്തിലേക്കും കൂടുതൽ ശ്രദ്ധ തിരിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.

Recent News

Advertisement
WhiteswanTV Footer