സ്ഥിരമായി ഹെല്‍മറ്റ് ധരിച്ചാല്‍ മുടി കൊഴിയുമെന്ന് ആശങ്കയുണ്ടോ? എന്തെല്ലാം ശ്രദ്ധിക്കണം? ഇറുകിയ ഹെല്‍മെറ്റ് ധരിക്കുന്നത് ‘ട്രാക്ഷന്‍ അലോപ്പീസി’യ്ക്ക് കാരണമാകും. മുടിയുടെ വേരുകളില്‍ നിരന്തരമുണ്ടാകുന്ന വലിച്ചിലും ഘര്‍ഷണവും മൂലമുണ്ടാകുന്ന മുടികൊഴിച്ചിലാണ് ട്രാക്ഷന്‍ അലോപ്പീസിയ. കൂടാതെ ഹെല്‍മെറ്റിനുള്ളില്‍ അടിഞ്ഞുകൂടുന്ന വിയര്‍പ്പ്, ചൂട്, എണ്ണ ഇവയൊക്കെ തലയോട്ടിയുടെ ആരോഗ്യത്തെ ബാധിക്കുകയും മുടികൊഴിച്ചിലിന് കാരണമാകുകയും ചെയ്യാം.
എന്തൊക്കെ ശ്രദ്ധിക്കണം
ഹെല്‍മെറ്റ് ധരിക്കുന്നതിന് മുന്‍പ് വിയര്‍പ്പ് ആഗീരണം ചെയ്യാനായി തലയില്‍ ഒരു കോട്ടണ്‍ ടൗവ്വല്‍ ധരിക്കുന്നത് നന്നായിരിക്കും. മാത്രമല്ല മുടി വൃത്തിയായി സൂക്ഷിക്കുന്നതിനും ഇത് സഹായിക്കും.
ഹെല്‍മെറ്റ് ധരിക്കുന്നവര്‍ ദിവസവും മുടി കഴുകി വൃത്തിയാക്കി സൂക്ഷിക്കേണ്ടതാണ്.
തലയുടെ വലിപ്പം അനുസരിച്ചുള്ള ഹെല്‍മെറ്റ് വേണം ധരിക്കാന്‍.
മുടി നനഞ്ഞിരിക്കുമ്പോള്‍ ഹെല്‍മെറ്റ് ധരിക്കരുത്.
കഴിവതും മറ്റൊരാളുടെ ഹെല്‍മെറ്റ് ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.






