ധരംശാല: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ റോയല്‍ ഫൈനല്‍ പ്രവേശനം. ക്വാളിഫയര്‍ ഒന്നില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ കീഴടക്കിയാണ് നിലവിലെ ചാമ്പ്യന്മാരായ ബെംഗളൂരു ഫൈനല്‍ ടിക്കറ്റെടുത്തത്. 92 റണ്‍സിനാണ് ജയം. ബെംഗളൂരു ഉയര്‍ത്തിയ 255 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് 19.3 ഓവറില്‍ 162 റണ്‍സിന് പുറത്തായി. ബെംഗളൂരുവിനായി ജേക്കബ് ഡഫി മൂന്ന് വിക്കറ്റെടുത്തു.
നേരത്തേ വിരാട് കോലി, ക്രുണാല്‍ പാണ്ഡ്യ, രജത് പാട്ടിദാര്‍ എന്നിവരുടെ ഇന്നിങ്സുകളാണ് ബെംഗളൂരുവിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. പാട്ടിദാര്‍(93) അര്‍ധസെഞ്ചുറിയോടെ തിളങ്ങി. കൊഹ്ലി 43 റണ്‍സെടുത്തു. തോറ്റെങ്കിലും ഗുജറാത്തിന് ഇനിയും അവസരമുണ്ട്. എലിമിനേറ്റര്‍ മത്സരത്തിലെ വിജയികളുമായി ഗുജറാത്ത് ക്വാളിഫയര്‍ 2 ല്‍ ഏറ്റുമുട്ടും. അതില്‍ ജയിക്കുന്നവരാണ് കലാശപ്പോരില്‍ ബെംഗളൂരുവിന്റെ എതിരാളികള്‍. രാജസ്ഥാന്‍ റോയല്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മിലാണ് എലിമിനേറ്റര്‍ മത്സരം.






