തിരുവനന്തപുരം: സംസ്ഥാനത്ത് എട്ട് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകൾക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കാറ്റ്, കടൽക്ഷോഭവും ഉണ്ടാകാനിടയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തീരം നേരിടുന്ന ജനങ്ങൾക്ക് ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്. നാളെ ആറു ജില്ലകളിൽ തിങ്കളാഴ്ച കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും യെല്ലോ അലർട്ട്.
പടിഞ്ഞാറൻ കാറ്റ് ഇപ്പോഴും ദുര്‍ബലമെന്ന് കാലാവസ്ഥാവകുപ്പ് വ്യക്തമാക്കി. ജൂൺ തുടക്കത്തിൽ കേരളത്തിൽ കാലവർഷം കൂടുതൽ സജീവമാകാനുള്ള സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകി.






