Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഒരു നില കയറുമ്പോഴേക്കും ശ്വാസം മുട്ടലോ? പേടിക്കണം, ഹൃദ്രോഗത്തിന്റെ ലക്ഷണമാകാം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഒരു നില നടന്ന് കയറാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ടോ? പടികയറുമ്പോള്‍ നെഞ്ചില്‍ ഒരു പിടിത്തമോ, തലചുറ്റലോ, അമിത ക്ഷീണമോ ഉണ്ടാകുന്നത് ഹൃദയസമ്പന്ധമായ ആരോഗ്യത്തെ കുറിച്ച് ശരീരം നല്‍കുന്ന മുന്നറിയിപ്പാകാമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

പടികള്‍ കയറുക പോലുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്യുമ്പോള്‍ ശരീരത്തിന് കൂടുതല്‍ ഓക്‌സിജന്‍ ആവശ്യമായി വരാം. അതുകൊണ്ട് തന്നെ ഹൃദയവും ശ്വാസകോശവും കൂടുതല്‍ പ്രവര്‍ത്തിക്കേണ്ടതായി വരും. എന്നാല്‍ ഹൃദയത്തിന് രക്തം ശരിയായി പമ്പ് ചെയ്യാന്‍ കഴിയാത്ത അവസ്ഥയുണ്ടായാല്‍ ശരീരത്തിന് ആവശ്യമായ ഓക്സിജന്‍ ലഭിക്കാതെ വരും. അതാണ് ശ്വാസംമുട്ടലായി അനുഭവപ്പെടുന്നത്.

സമ്മര്‍ദത്തെ തുടര്‍ന്ന് ഹൃദയമിടിപ്പ് കൂടുകയോ ക്രമരഹിതമോ ആകുമ്പോള്‍ ശരീരത്തില്‍ രക്തയോട്ടം കുറയാം. ഇതും ശ്വാസതടസത്തിലേക്ക് നയിക്കാം.

ശ്വാസം മുട്ടലിനൊപ്പം ഈ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ശ്രദ്ധിക്കണം

നെഞ്ചുവേദന അല്ലെങ്കില്‍ നെഞ്ച് മുറുകുന്ന തോന്നല്‍
കഠിനമായ ക്ഷീണം
തലചുറ്റല്‍ അനുഭവപ്പെടുക
ഹൃദയമിടിപ്പ് വര്‍ധിക്കുക
കാലുകളില്‍ വീക്കം
രാത്രി കിടക്കുമ്പോള്‍ ശ്വാസതടസ്സം
ചെറിയ ശാരീരിക പ്രവര്‍ത്തനങ്ങള്‍ ചെയ്യുമ്പോള്‍ പോലും ക്ഷീണം

Advertisement
WhiteswanTV Footer