Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കിഫ്ബിയിൽ പിടിമുറുക്കാൻ സർക്കാർ; വൻ മാറ്റങ്ങൾക്ക് നീക്കം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കിഫ്ബിയുടെ പ്രവർത്തനത്തിലും ധനസമാഹരണ രീതിയിലും മാറ്റങ്ങൾ കൊണ്ടുവരാൻ സർക്കാർ ഒരുങ്ങുന്നു. വരുമാനം ഉണ്ടാക്കുന്ന പദ്ധതികളിലേക്കു മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന രീതിയിലേക്കാണ് മാറ്റം പരിഗണിക്കുന്നത്. കിഫ്ബി ഡയറക്ടർ ബോർഡ് ഉടൻ യോഗം ചേരും. പ്രവർത്തനം എങ്ങനെ മാറ്റണമെന്ന് പഠിക്കാൻ വിദഗ്ധ സമിതിയും രൂപീകരിക്കും. ധവളപത്രം തയ്യാറാക്കുന്ന സമിതി വിഷയങ്ങൾ പരിശോധിക്കാനും സാധ്യതയുണ്ട്.

മുഖ്യമന്ത്രി അധ്യക്ഷനും ധനമന്ത്രി ഉപാധ്യക്ഷനുമായ ഡയറക്ടർ ബോർഡ് നിലവിലുണ്ടെങ്കിലും, കിഫ്ബി മുൻപത്തെ പോലെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നാണ് സർക്കാർ നിലപാട്. ധനവകുപ്പിന്റെ നിയന്ത്രണം കൂടുതൽ ശക്തമാക്കാനാണ് നീക്കം. കിഫ്ബി സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയെ ബാധിക്കുന്നുവെന്ന കേന്ദ്രത്തിന്റെ നിലപാടിനെ തുടർന്നാണ് മാറ്റങ്ങൾ. ഈ പശ്ചാത്തലത്തിൽ കിഫ്ബി കടം സംസ്ഥാന സർക്കാരിന് ബാധ്യതയാണെന്ന നിലപാടും ഉയരുന്നുണ്ട്.

അതേസമയം, ഈ നടപടികളോട് യുഡിഎഫ് യോജിക്കുന്നില്ല. കിഫ്ബി കടം തിരിച്ചടയ്ക്കേണ്ട സാഹചര്യം ഉൾപ്പെടെ കണക്കിലെടുത്ത് അടുത്ത അഞ്ച് വർഷം ഏകദേശം 16,600 കോടി രൂപയാണ് തിരിച്ചടയ്ക്കേണ്ടത്. കിഫ്ബി ഫണ്ടുകൾ പരസ്യങ്ങൾക്ക് ഉപയോഗിച്ചതും ജീവനക്കാർക്ക് ഉയർന്ന അലവൻസ് നൽകുന്നതും ഉൾപ്പെടെ വിഷയങ്ങളിൽ മുമ്പും വിമർശനങ്ങൾ ഉയർന്നിരുന്നു. അലവൻസ് കുറയ്ക്കാനുള്ള സാധ്യതയും ഇപ്പോൾ പരിഗണനയിലാണ്.

Advertisement
WhiteswanTV Footer