Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: kifbi

കിഫ്ബി പ്രവർത്തനം പഠിക്കാൻ അഞ്ചംഗ വിദഗ്ധ സമിതിയെ നിയമിച്ച് സർക്കാർ

തിരുവനന്തപുരം: കിഫ്ബി പ്രവർത്തനം സമഗ്രമായി വിലയിരുത്താൻ സംസ്ഥാന സർക്കാർ അഞ്ചംഗ വിദഗ്ധ സമിതിയെ നിയമിച്ചു. വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥ സുധ പിള്ളയാണ് സമിതിയുടെ ചെയർപേഴ്സൺ. സമിതിക്ക് മൂന്ന് മാസമാണ് റിപ്പോർട്ട് സമർപ്പിക്കാനുള്ള കാലാവധി. കിഫ്ബിയുടെ സ്ഥാപനപരവും സാമ്പത്തികവും ഭരണപരവും പ്രവർത്തനപരവുമായ സംവിധാനങ്ങൾ വിലയിരുത്തി ദീർഘകാല സുസ്ഥിരത ഉറപ്പാക്കുക, ഭരണനിലവാരം ശക്തിപ്പെടുത്തുക, സംസ്ഥാനത്തിന്റെ അടിസ്ഥാനസൗകര്യ വികസന പദ്ധതികൾക്ക് കൂടുതൽ കാര്യക്ഷമമായ പിന്തുണ ഉറപ്പാക്കുക എന്നിവയാണ് സമിതിയുടെ പ്രധാന ചുമതലകൾ. നിലവിലെ പ്രവർത്തനരീതി പരിശോധിച്ച് ആവശ്യമായ പുനഃസംഘടനാ നിർദേശങ്ങളും സമിതി […]
Read more

56,000 കോടി ബാധ്യത; കിഫ്ബിയുടെ ഭാവി ബജറ്റിൽ നിർണായകം

സംസ്ഥാനത്തെ വൻകിട അടിസ്ഥാന സൗകര്യ പദ്ധതികൾക്ക് ധനസഹായം നൽകാൻ രൂപീകരിച്ച കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിന് (കിഫ്ബി) വൻ പുനഃസംഘടനയ്ക്ക് സാധ്യത. 56,000 കോടി രൂപയുടെ ബാധ്യതയുള്ള കിഫ്ബിയുടെ ധനകാര്യ ഘടനയിൽ വലിയ മാറ്റങ്ങൾ വരുത്തുന്ന പ്രഖ്യാപനങ്ങൾ പുതിയ സർക്കാരിന്റെ ആദ്യ ബജറ്റിൽ ഉണ്ടാകുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. പെട്രോളിയം സെസും മോട്ടോർ വാഹന നികുതിയും നേരിട്ട് പിരിക്കുന്ന നിലവിലെ സംവിധാനത്തിൽ മാറ്റം വരുത്തി, ഈ വരുമാനം സർക്കാർ നേരിട്ട് കൈകാര്യം ചെയ്യാനുള്ള സാധ്യതയാണ് പരിഗണിക്കുന്നത്. കിഫ്ബിയുടെ […]
Read more

കിഫ്ബിയെ പൊളിച്ചെഴുതാൻ വി ഡി സതീശൻ സർക്കാർ; കടക്കെണിയിൽനിന്ന് കരകയറാൻ നിയന്ത്രണങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറ ഭദ്രമാക്കാനും 5.07 ലക്ഷം കോടി രൂപയുടെ കടബാധ്യത കൈകാര്യം ചെയ്യാനും മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ സമർപ്പിച്ച ധവളപത്രത്തിൽ വിപ്ലവകരമായ നിർദ്ദേശങ്ങൾ മുന്നോട്ട് വെച്ചു. റിപ്പോർട്ട് പ്രകാരം, നികുതി വർദ്ധനവിനപ്പുറം ഭരണസംവിധാനങ്ങളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും കാര്യക്ഷമമായ മാറ്റങ്ങൾ മാത്രമേ നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സഹായിക്കൂ. കിഫ്‌ബിയുടെ വായ്പകൾ സംസ്ഥാനത്തിന്റെ മൊത്തം വായ്പാ പരിധിയിൽ ഉൾപ്പെടുന്നതിനാൽ, കിഫ്‌ബി സ്വതന്ത്രമായി വായ്പ എടുക്കുന്നത് നിർത്തണമെന്നും, സർക്കാർ നേരിട്ട് കുറഞ്ഞ പലിശനിരക്കിൽ വായ്പ എടുത്ത് […]
Read more

കിഫ്ബിയിൽ പിടിമുറുക്കാൻ സർക്കാർ; വൻ മാറ്റങ്ങൾക്ക് നീക്കം

തിരുവനന്തപുരം: കിഫ്ബിയുടെ പ്രവർത്തനത്തിലും ധനസമാഹരണ രീതിയിലും മാറ്റങ്ങൾ കൊണ്ടുവരാൻ സർക്കാർ ഒരുങ്ങുന്നു. വരുമാനം ഉണ്ടാക്കുന്ന പദ്ധതികളിലേക്കു മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന രീതിയിലേക്കാണ് മാറ്റം പരിഗണിക്കുന്നത്. കിഫ്ബി ഡയറക്ടർ ബോർഡ് ഉടൻ യോഗം ചേരും. പ്രവർത്തനം എങ്ങനെ മാറ്റണമെന്ന് പഠിക്കാൻ വിദഗ്ധ സമിതിയും രൂപീകരിക്കും. ധവളപത്രം തയ്യാറാക്കുന്ന സമിതി വിഷയങ്ങൾ പരിശോധിക്കാനും സാധ്യതയുണ്ട്. മുഖ്യമന്ത്രി അധ്യക്ഷനും ധനമന്ത്രി ഉപാധ്യക്ഷനുമായ ഡയറക്ടർ ബോർഡ് നിലവിലുണ്ടെങ്കിലും, കിഫ്ബി മുൻപത്തെ പോലെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നാണ് സർക്കാർ നിലപാട്. ധനവകുപ്പിന്റെ നിയന്ത്രണം കൂടുതൽ […]
Read more

വടക്കാഞ്ചേരി ബൈപ്പാസ് ഭൂമി ഏറ്റെടുക്കലിന് കിഫ്ബിയുടെ 14.78 കോടി രൂപ ധനാനുമതി

തൃശ്ശൂർ: വടക്കാഞ്ചേരി ബൈപ്പാസ് പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിന് 14.78 കോടി രൂപയുടെ ധനാനുമതി കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി) അനുവദിച്ചു. ബഹു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കിഫ്ബി ബോർഡ് യോഗമാണ് ഭൂമി ഏറ്റെടുക്കലിന് ഫിനാൻഷ്യൽ സാങ്ഷൻ നൽകിയത്. യോഗത്തിന് ശേഷം ചേർന്ന വാർത്താസമ്മേളനത്തിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ ഇക്കാര്യം വ്യക്തമാക്കി. 2026– 27 സാമ്പത്തിക വർഷത്തെ ബജറ്റ് ചർച്ചയിൽ വടക്കാഞ്ചേരി ബൈപ്പാസ് പദ്ധതിക്കായി ഭൂമി ഏറ്റെടുക്കലിന് ധനാനുമതി നൽകണമെന്ന ആവശ്യം നിയമസഭയിൽ ഉന്നയിച്ചിരുന്ന […]
Read more

പഴുക്കാനില കായൽ ശുചീകരണത്തിന് 103.73 കോടി; കുട്ടനാട് പാക്കേജിൽ കോട്ടയത്തിന് വൻ വികസന പദ്ധതി

കോട്ടയം: രണ്ടാം കുട്ടനാട് പാക്കേജിന്റെ ഭാഗമായി വേമ്പനാട്ടുകായലിലെ പഴുക്കാനില കായൽ ശുചീകരണത്തിന് കിഫ്ബി 103.73 കോടി രൂപയുടെ ഫണ്ട് അനുവദിച്ചു. കോട്ടയം നഗരസഭയോടും തിരുവാർപ്പ് പഞ്ചായത്തിനോടും ചേർന്നു കിടക്കുന്ന ഈ പ്രദേശം ശുചീകരിക്കുന്നതിലൂടെ മേഖലയിലെ വെള്ളപ്പൊക്ക ദുരിതത്തിന് ശാശ്വത പരിഹാരം കാണാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കൂടാതെ വിനോദസഞ്ചാര ഭൂപടത്തിൽ ശ്രദ്ധേയമായ മലരിക്കൽ ആമ്പൽ ഗ്രാമത്തിന്റെ വികസനത്തിനായി 104 കോടി രൂപയുടെ പ്രത്യേക പദ്ധതിയും കിഫ്ബി ആവിഷ്കരിച്ചിട്ടുണ്ട്. വർഷങ്ങളായി നദികളിലൂടെ ഒഴുകിയെത്തുന്ന എക്കൽ അടിഞ്ഞുകൂടി രൂപപ്പെട്ട തുരുത്തുകൾ മൂലമാണ് […]
Read more

ആലപ്പുഴയിലെ മത്സ്യകന്യക ശിൽപം രഹസ്യമായി പൊളിച്ചുമാറ്റി അധികൃതർ

ആലപ്പുഴ: നഗരത്തിന്റെ മുഖമായി മൂന്നര ദശാബ്ദത്തിലേറെ വാടക്കനാൽ തീരത്ത് സ്ഥിതിചെയ്ത മത്സ്യകന്യകയുടെ ശിൽപം രാത്രിയുടെ മറവിൽ അതീവരഹസ്യമായി നശിപ്പിച്ചു. ജില്ലാ കോടതിപ്പാലം പുനർനിർമാണ ജോലികൾക്കു ശിൽപം തടസ്സമാണെന്നു കിഫ്ബിയും കരാർ കമ്പനിയും ചൂണ്ടിക്കാണിച്ചതിനെ തുടർന്നാണു ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെ 50 ടൺ ഭാരമുള്ള ശിൽപം തകർത്തത്. ഇന്നലെ പുലർച്ചെ നാട്ടുകാരുടെ സാന്നിധ്യം ഇല്ലെന്നു ഉറപ്പുവരുത്തിയായിരുന്നു ബുൾഡോസർ ഉപയോഗിച്ചു ശിൽപം തകർത്തത്. ശിൽപം തകർക്കുന്നതിനു വേണ്ടി വൈഎംസിഎ മുതൽ പൊലീസ് ഔട്ട് പോസ്റ്റ് വരെ വാഹനഗതാഗതം പൂർണമായി നിരോധിക്കുകയും […]
Read more

പാലാ റിംങ് റോഡ് രണ്ടാം ഘട്ടം നടപടികള്‍ അന്തിമ ഘട്ടത്തില്‍:ജോസ്.കെ.മാണി.എം.പി.

പാലാ: പാലാ -പൊന്‍കുന്നം സംസ്ഥാന പാതയിലെ പന്ത്രണ്ടാം മൈല്‍ ഭാഗത്തു നിന്നും ആരംഭിച്ച് കണ്ണാടിയുറുമ്പ് സ്‌കൂള്‍ ജംഗ്ഷന്‍ വഴി പൂഞ്ഞാര്‍ റോഡിലെ ചെത്തിമറ്റത്ത് എത്തി ചേരുന്ന വിധം വിഭാവനം ചെയ്തിരിക്കുന്ന പാലാ റിംങ് റോഡിന്റെ രണ്ടാം ഘട്ട നിര്‍ മ്മാണത്തിനായുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലെന്നു ജോസ് കെ മാണി എംപി അറിയിച്ചു. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന റിങ് റോഡിന്റെ അവസാനഘട്ട നടപടിയില്‍പെട്ട ഫീല്‍ഡ് പ്രൊജക്റ്റ് അപ്പ്രൈസല്‍ കിഫ്ബിയില്‍ നിന്നുള്ള സീനിയര്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ എന്‍ജിനീയറുടേയും ഡപ്യൂട്ടി പ്രൊജക്ട് […]
Read more

Recent News

Advertisement
WhiteswanTV Footer