പത്തനംതിട്ട: പോക്സോ കേസിലെ പ്രതിയുടെ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. അഗ്നി (33), അനീഷ് (35) എന്നിവരെയാണ് അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ വിസ്മയ ന്യൂസ് യൂട്യൂബ് ചാനലിൽ പ്രവർത്തിക്കുന്നവരാണ്.
ശ്രീ വ്ലോഗ് എന്ന ചാനലിന്റെ ഉടമ ശ്രീജിത്തും ഭാര്യയും, വിസ്മയ ചാനലിലെ മറ്റു പ്രതികളായ റഹീം, മറ്റൊരു കണ്ടാലറിയാവുന്ന വ്യക്തി എന്നിവർക്കെതിരെ കൂടി കേസ് രജിസ്റ്റർ ചെയ്തു.
പോക്സോ കേസിൽ അറസ്റ്റിലായ മകന്റെ ഫോണിൽ നിന്നുള്ള വീഡിയോ ഇവർ കൈവശം വച്ച് വീഡിയൊ പ്രചരിപ്പിക്കാതിരിക്കണമെങ്കിൽ 10 ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. പിന്നീട് രണ്ടര ലക്ഷം രൂപ നൽകാമെന്ന് സമ്മതിക്കുകയും അടൂരിൽ കൈമാറാമെന്ന് അറിയിക്കുകയും ചെയ്തതോടെയാണ് പരാതി പൊലീസിൽ നൽകിയത്.
അന്വേഷണം പുരോഗമിക്കുകയാണെന്ന് അടൂർ പോലീസ് അറിയിച്ചു, മറ്റ് പ്രതികളെ ഉടൻ പിടികൂടുമെന്നും അറിയിച്ചു.






