Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

‘മനസ്സിൽ മനുസ്മൃതി ആയത് കൊണ്ടാണോ മനുഷ്യരെ തൊടാത്തത്? വി മുരളീധരൻ മാപ്പ് പറയണം’; എ എ റഹീം എംപി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കട്ടേല ട്രൈബല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പ്രവേശനോത്സവത്തിനിടെ എംഎല്‍എ വി. മുരളീധരന്‍ നടത്തിയ മിഠായി വിതരണം വിവാദമായി. കുട്ടികളിലേക്ക് മിഠായി എറിഞ്ഞ് നല്‍കിയ രീതിക്കെതിരെ എ എ റഹീം എംപി രംഗത്തെത്തി. സംഭവത്തില്‍ എംഎല്‍എ കുട്ടികളോടും കേരളത്തോടും നിരുപാധികം മാപ്പ് പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു എ എ റഹീമിന്റെ പ്രതികരണം. “നീട്ടിയ കൈകളിലേക്ക് ഒരു മിഠായി കൈമാറിയാല്‍ തകര്‍ന്നുവീഴുന്ന ഒരു ഗോപുരവും ഇവിടെയില്ല” എന്ന വാക്കുകളോടെ ആരംഭിച്ച കുറിപ്പില്‍, ഇത്തരം സമീപനം അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

കുട്ടികളോടുള്ള ഈ രീതിയിലുള്ള പെരുമാറ്റം വിമര്‍ശനവിധേയമാണെന്നും, സമൂഹത്തിന്റെ മാനവിക മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും റഹീം കുറിപ്പില്‍ ചൂണ്ടിക്കാട്ടി. മനുസ്മൃതി എന്ന പരാമര്‍ശം ഉള്‍പ്പെടുത്തി വിമര്‍ശനം ഉയര്‍ത്തിയ അദ്ദേഹം, അംബേദ്കറും ഭരണഘടനയും കുട്ടികളുടെ വഴിവിളക്കാണെന്നും ഫേസ്ബുക്കില്‍ പറഞ്ഞു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix