ഇസ്താംബുൾ: 24 വർഷത്തെ കാത്തിരിപ്പിനു ശേഷം ഫുട്ബോൾ ലോകകപ്പിന് യോഗ്യത നേടിയ തുർക്കി ടീമിന് ഗംഭീര യാത്രയയപ്പ് നൽകി നാട്. കഴിഞ്ഞ ദിവസമാണ് ലോകകപ്പിനായി തുർക്കി ഫുട്ബോൾ ടീം യുഎസിലേക്ക് യാത്ര തിരിച്ചത്. ഇസ്താംബൂളിലെ പരിശീലന സ്ഥലത്തു നിന്ന് വിമാനത്താവളത്തിലേക്കായിരുന്നു യാത്ര. ഗംഭീര കാർ പരേഡാണ് സംഘടിപ്പിക്കപ്പെട്ടത്. തുർക്കിഷ് ഫുട്ബോൾ ഫെഡറേഷനും തുർക്കിയിലെ പ്രമുഖ കാർ നിർമാതാക്കളും സംയുക്തമായാണ് ഈ യാത്രയയപ്പ് ഒരുക്കിയത്.
നൂറിലേറെ കാറുകളാണ് തുർക്കി ടീം ബസിന് അകമ്പടിയായി വിമാനത്താവളം വരെ സഞ്ചരിച്ചത്. ചുവന്ന നിറത്തിലായിരുന്നു ടീം ബസ്. അകമ്പടി കാറുകളും ചുവപ്പ് തന്നെ. എല്ലാ വാഹനങ്ങളിലും തുർക്കി ദേശീയ പതാക ആലേഖനം ചെയ്തിരുന്നു. മാത്രമല്ല ആരാധകർ ഇരുചക്ര വാഹനങ്ങളിലും മറ്റുമായി ഈ വമ്പൻ ഘോഷയാത്രയുടെ ഭാഗമായി. 2002ലാണ് തുർക്കി അവസാനമായി ലോകകപ്പ് കളിച്ചത്.
Looking at it again, this special convoy by Turkey for their national team was INSANE 🔥🔥 pic.twitter.com/u4eN0C85Ij
— POOJA!!! (@PoojaMedia) June 3, 2026






