Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ED അന്വേഷണം; ഞങ്ങള്‍ക്ക് നേരെ വന്ന കൈ യുഡിഎഫിന് നേരെ തിരിയും: എ കെ ബാലന്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: സിഎംആര്‍എല്‍-എക്‌സാലോജിക് കേസിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അന്വേഷണത്തില്‍ പ്രതികരിച്ച് എ കെ ബാലന്‍. ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കട്ടെ. വീണ ടിയെ ചോദ്യം ചെയ്യുന്നതില്‍ കുഴപ്പം എന്താണ്. ഇ ഡി അന്വേഷണത്തില്‍ ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാകാന്‍ പോകുന്നത് ഇടതുപക്ഷത്തിന് നേരെ ആവില്ലെന്നും എ കെ ബാലന്‍ പറഞ്ഞു.

തങ്ങള്‍ക്ക് നേരെ വന്ന കൈ യുഡിഎഫിന് നേരെ തിരിയുമെന്ന് എ കെ ബാലന്‍ പറഞ്ഞു. മാസപടി കേസില്‍ മാത്യു കുഴല്‍നാടനാണ് തുടക്കക്കാരന്‍. വിഷയം വിജിലന്‍സ് കോടതി തള്ളി. റിവിഷന്‍ ഹര്‍ജി ഹൈക്കോടതി തള്ളി. അപ്പീല്‍ സുപ്രീം കോടതിയും തള്ളി.

കള്ള പണം വെളുപ്പിച്ചവരെ ശിക്ഷിക്കുന്നതിന് സിപിഐഎമ്മിനൊന്നുമില്ല. അത് അന്വേഷിച്ച് തെളിയിക്കട്ടെയെന്നും എ കെ ബാലന്‍ പറഞ്ഞു. കരിമണല്‍ ഖനനം ചെയ്യാന്‍ ഉമ്മന്‍ ചാണ്ടി സിഎംആര്‍എല്ലിന് അനുമതി നല്‍കി. വി എസാണ് അത് റദ്ദ് ചെയ്തതെന്നും എ കെ ബാലന്‍ സൂചിപ്പിച്ചു.

Advertisement
WhiteswanTV Footer