Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പിഎം ശ്രീ; യുഡിഎഫ് സര്‍ക്കാരിന്റേത് ഇരട്ടത്താപ്പ് നയം: ജി ആര്‍ അനില്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി വീണ്ടും നടപ്പാക്കാനുള്ള ശ്രമങ്ങളെതിരെ മന്ത്രിയും എംഎല്‍എയുമായ ജി ആര്‍ അനില്‍ രംഗത്ത്. യുഡിഎഫ് സര്‍ക്കാരിന്റേത് ഇരട്ടത്താപ്പ് നയമാണെന്ന് ജി ആര്‍ അനില്‍ പറഞ്ഞു. മുന്‍ സര്‍ക്കാരിന്റെ തലയില്‍ കെട്ടിവച്ചുകൊണ്ട് തങ്ങള്‍ ഒന്നും ചെയ്തില്ല എന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിനെ ശക്തിയുക്തം എതിര്‍ക്കുമെന്ന് ജി ആര്‍ അനില്‍ പറഞ്ഞു.

മുസ്ലിം ലീഗ് ശക്തമായി എതിർത്തിരുന്ന പദ്ധതിയായിരുന്നു പിഎം ശ്രീ. ഇപ്പോഴിതാ, ബിജെപി കൊണ്ടുവരുന്ന എല്ലാ നയങ്ങളെയും യുഡിഎഫും മുസ്‌ലിം ലീഗും അനുകൂലിക്കാന്‍ പോവുകയാണ്. സര്‍ക്കാരുകള്‍ തുടര്‍ച്ചയാണ് എന്നത് വെറും ന്യായം മാത്രമാണ്. അങ്ങനെയാണെങ്കില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ നയം നടപ്പാക്കിയാല്‍ പോരെ? തങ്ങള്‍ക്ക് ഉറച്ച നയമുണ്ടെന്ന് പറയുന്നവര്‍ എന്തുകൊണ്ടാണ് ഇതിനെ എതിര്‍ക്കാത്തത്? കേരളത്തിലെ കോണ്‍ഗ്രസ് രാജ്യത്തെ ബിജെപി നയങ്ങളെ എതിര്‍ക്കുന്നവരല്ലെന്നും 19ന് നിയമസഭ വീണ്ടും ആരംഭിക്കുമ്പോള്‍ എതിര്‍പ്പ് അറിയിക്കുമെന്നും വ്യക്തമാക്കി.

Advertisement
WhiteswanTV Footer