കണ്ണൂര്‍: മുംബൈയില്‍നിന്ന് കണ്ണൂരിലേക്ക് പറന്ന ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണിയുടെ സന്ദേശം. വിമാനത്തിനുള്ളിൽ പേപ്പറില്‍ ഭീഷണി എഴുതി വെച്ചതായി റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. കണ്ണൂരില്‍ വിമാനത്തിന് ലാന്‍ഡ് ചെയ്തതിനു ശേഷം ഐസൊലേഷന്‍ റണ്‍വേയില്‍ നിർത്തിയിട്ടുണ്ട്. യാത്രക്കാർ സുരക്ഷിതമായി ഇറങ്ങുകയും വിമാനത്തിന്റെ വിശദമായ പരിശോധന നടത്തുകയും ചെയ്യുന്നതായി അധികൃതർ അറിയിച്ചു.
ബെംഗളൂരുവില്‍നിന്ന് മുംബൈയിലേക്ക് പറക്കുന്ന ഇന്‍ഡിഗോയുടെ 6E 6283 ഫ്ലൈറ്റില്‍ പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് സർവീസ് വൈകിയിരുന്നു. വെള്ളിയാഴ്ച, ബെംഗളൂരു വിമാനത്താവളത്തിലെ റണ്‍വേയിൽ നിന്നും പറന്നുയരുന്നതിനിടെയാണ് അപകടം സംഭവിച്ചത്. പൈലറ്റ് ജാഗ്രത പാലിച്ച് വിമാനം സുരക്ഷിതമായി തിരികെ റണ്‍വേയില്‍ ഇറക്കി. പിന്നീട് എഞ്ചിനീയർമാർ എത്തി വിമാനത്തിന് സാങ്കേതിക തകരാറുകളോ കേടുപാടുകളോ ഉണ്ടോയെന്ന് വിശദമായി പരിശോധിച്ചു. വിമാനത്തിലെ ബോംബ് ഭീഷണി സംബന്ധിച്ച വിവരം അധികൃതർ ഇന്ന് ഔദ്യോഗികമായി പുറത്തുവിട്ടു.





